സംസാരിക്കേണ്ട സമയം കഴിഞ്ഞു, ഇനി പ്രവര്‍ത്തിക്കണം; ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി

ലോകരാജ്യങ്ങള്‍ ആര്‍ത്തി അവസാനിപ്പിച്ച് പ്രകൃതി വിഭവങ്ങള്‍ ആവശ്യത്തിന് ഉപയോഗിക്കണം
സംസാരിക്കേണ്ട സമയം കഴിഞ്ഞു, ഇനി പ്രവര്‍ത്തിക്കണം; ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്‌; കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ലോകം മതിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് നേരിടാന്‍ സമഗ്ര നടപടികള്‍ വേണമെന്നും ലോകരാജ്യങ്ങള്‍ ആര്‍ത്തി അവസാനിപ്പിച്ച് പ്രകൃതി വിഭവങ്ങള്‍ ആവശ്യത്തിന് ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ക്ലൈമാറ്റ് ആക്ഷന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാലാവസ്ഥ വിഷയത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ പുതിയ ദിശകാണിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചു കഴിഞ്ഞു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപഭോഗം നിര്‍ത്തലാക്കുന്നതിനുള്ള ശ്രമം ഇത്തവണത്തെ സ്വാതന്ത്ര്യദിനം മുതല്‍ ഇന്ത്യ ആരംഭിച്ചു. ഇന്ത്യയുടെ ഈ ശ്രമം ആഗോളതലത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ കൈക്കൊണ്ട വിവിധ നടപടികളെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷനുകള്‍ നല്‍കി. ജലസ്രോതസുകളുടെ സംരക്ഷണം, ജലസംരക്ഷണം, മഴവെള്ള ശേഖരണം എന്നിവ ലക്ഷ്യമാക്കി ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com