'എനിക്ക് എന്നെ കുറിച്ച് നാണക്കേട് തോന്നുന്നു; അമ്മ ക്ഷമിക്കണം'; മാപ്പുപറഞ്ഞ് എട്ടാംക്ലാസുകാരിയുടെ ആത്മഹത്യാകുറിപ്പ്

'അമ്മ, ഞാന്‍ ചെയ്ത കാര്യത്തിന് എന്നോട് ക്ഷമിക്കണം. എന്നെക്കുറിച്ച് എനിക്ക് തന്നെ നാണക്കേട് തോന്നുന്നു, എനിക്ക് മാപ്പ് നല്‍കണം'
'എനിക്ക് എന്നെ കുറിച്ച് നാണക്കേട് തോന്നുന്നു; അമ്മ ക്ഷമിക്കണം'; മാപ്പുപറഞ്ഞ് എട്ടാംക്ലാസുകാരിയുടെ ആത്മഹത്യാകുറിപ്പ്

ലക്‌നൗ: പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ലക്‌നൗവിലാണ് സംഭവം. അമ്മയുടെ ശാസനയെ തുടര്‍ന്ന് സ്‌കൂളിലെ അഞ്ച് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്‌കൂളിനെതിരെ രംഗത്ത് വന്നു.

അമ്മയോട് മാപ്പ് ചോദിച്ചു കൊണ്ടുള്ള പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 'അമ്മ, ഞാന്‍ ചെയ്ത കാര്യത്തിന് എന്നോട് ക്ഷമിക്കണം. എന്നെക്കുറിച്ച് എനിക്ക് തന്നെ നാണക്കേട് തോന്നുന്നു, എനിക്ക് മാപ്പ് നല്‍കണം' എന്നാണ് ആത്മഹത്യ കുറിപ്പില്‍ എഴുതുയിട്ടുള്ളത്. പഠനത്തില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് പ്രൈവറ്റ് ബാങ്കിലെ മാനേജരായ അമ്മ വഴക്ക് പറഞ്ഞിരുന്നു. എന്നാല്‍ സ്‌കൂളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം.

സ്‌കൂളില്‍ നിന്ന് സമ്മര്‍ദം ചെലുത്തിയെല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പരീക്ഷകള്‍ സ്‌കൂളില്‍ നടത്തുന്നത് എട്ടാം ക്ലാസിന് ശേഷമാണെന്നും അവര്‍ വിശദീകരിക്കുന്നു. കുട്ടിക്ക് സ്‌കൂളില്‍ നിന്ന് ഒരുവിധ സമ്മര്‍ദ്ദമുണ്ടായിട്ടില്ല. കുട്ടി ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നെന്നും സ്‌കൂള്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com