രണ്ടുവർഷത്തിൽ താഴെ ശിക്ഷിക്കപ്പെട്ടാലും സാമാജികരെ അയോഗ്യരാക്കണം : സുപ്രിം കോടതിയിൽ ഹർജി

സർക്കാർ ഉദ്യോഗസ്ഥർ രണ്ടുദിവസത്തേക്ക് ശിക്ഷിക്കപ്പെട്ടാൽപ്പോലും അവരുടെ ജോലി നഷ്ടമാകും
രണ്ടുവർഷത്തിൽ താഴെ ശിക്ഷിക്കപ്പെട്ടാലും സാമാജികരെ അയോഗ്യരാക്കണം : സുപ്രിം കോടതിയിൽ ഹർജി

ന്യൂഡൽഹി: രണ്ടുവർഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ടാൽ മാത്രം ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നിയമം ചോദ്യംചെയ്ത് സുപ്രിം കോടതിയിൽ ഹർജി. ജനപ്രാതിനിധ്യനിയമത്തിലെ എട്ടാം(മൂന്ന്) വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് അഡ്വ. അശ്വിനി കുമാർ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. 

സർക്കാർ ഉദ്യോഗസ്ഥർ രണ്ടുദിവസത്തേക്ക് ശിക്ഷിക്കപ്പെട്ടാൽപ്പോലും അവരുടെ ജോലി നഷ്ടമാകും. ക്രിമിനൽ കേസ് നിലവിലുള്ളവരെ ജഡ്ജിയായോ സിവിൽ സർവീസ് ഉദ്യോഗസ്ഥരായോ നിയമിക്കില്ല. ഈ സാഹചര്യത്തിൽ രണ്ടുവർഷത്തിൽത്താഴെ ശിക്ഷ ലഭിക്കുന്ന എംഎൽഎമാർക്കും എംപിമാർക്കും അയോഗ്യതയില്ല എന്നത് തുല്യതയുടെ ലംഘനമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ലോക്‌സഭാംഗങ്ങളിൽ 43 ശതമാനവും ക്രിമിനൽക്കേസ് നേരിടുന്നവരാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 29 ശതമാനം പേർക്കെതിരെയും കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും ജനാധിപത്യത്തിന്റെയും വിശ്വാസ്യത തകർക്കുന്നതാണ് ഇതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com