സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ സിവിലിയന്‍ ബഹുമതി, നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി ഈ പുരസ്‌കാരം നല്‍കില്ല
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ സിവിലിയന്‍ ബഹുമതി, നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്തുന്നു. മെഡലും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. 

ഒരു വര്‍ഷം പരമാവധി മൂന്ന് പേര്‍ക്ക് മാത്രമാവും പുരസ്‌കാരം നല്‍കുക. അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി ഈ പുരസ്‌കാരം നല്‍കില്ല. ഒക്ടോബര്‍ 31നായിരിക്കും പുരസ്‌കാരം പ്രഖ്യാപിക്കുക എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുക. 

പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമാണ് ഒക്ടോബര്‍ 31. ദേശീയ ഐക്യദിനമായാണ് ഇത് ആചരിക്കപ്പെടുന്നത്. പത്മ പുരസ്‌കാരങ്ങള്‍ക്കൊപ്പമാവും ഇവയും വിതരണം ചെയ്യുക. പുരസ്‌കാര നിര്‍ണയ സമിതിയില്‍ പ്രധാനമന്ത്രിയും അംഗമായിരിക്കും. സംസ്ഥാന സര്‍ക്കാരുകള്‍ക്കും, വ്യക്തികള്‍ക്കും പരിഗണിക്കപ്പെടേണ്ടവരെ നാമനിര്‍ദേശം ചെയ്യാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com