ഫെമിനിസം 'നശിച്ചുകാണാന്‍' പിശാചിനി മുക്തിപൂജ, മീടു ഡിജിറ്റല്‍ ആള്‍ക്കൂട്ടക്കൊലയെന്ന് പുരുഷ സംഘടന; വിവാദം

ഫെമിനിസം നശിച്ചുകാണാന്‍ പിശാചിനി മുക്തിപൂജ, മീടു ഡിജിറ്റല്‍ ആള്‍ക്കൂട്ടക്കൊലയെന്ന് പുരുഷ സംഘടന; വിവാദം
ഫെമിനിസം 'നശിച്ചുകാണാന്‍' പിശാചിനി മുക്തിപൂജ, മീടു ഡിജിറ്റല്‍ ആള്‍ക്കൂട്ടക്കൊലയെന്ന് പുരുഷ സംഘടന; വിവാദം

ബംഗളൂരു:  ഇന്ത്യയില്‍ ഫെമിനിസം 'നശിക്കാനായി' പുരുഷ സംഘടനയുടെ പിശാചിനിമുക്തി പൂജ. കര്‍ണാടക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി എന്ന പുരുഷ സംഘടനയാണ് ഈ മാസം 22ന് പിശാചിനിമുക്തി പൂജ നടത്തിയത്. 

പിശാചിനി മുക്തിപൂജയുടെ നോട്ടീസുകളും ബ്രോഷറുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇതു സംബന്ധിച്ച് വിവാദവും തലപൊക്കി. ഫെമിനിസവും മീടുവും അവസാനിപ്പിച്ച് ഇന്ത്യന്‍ കുടുംബങ്ങളെ രക്ഷിക്കാനാണ് പൂജനടത്തുന്നതെന്നാണ്  നോട്ടീസില്‍ പറയുന്നത്. മീടുവിനെ ഡിജിറ്റല്‍ ആള്‍ക്കൂട്ട ആക്രമണമെന്നാണ് സംഘടന വിശേഷിപ്പിച്ചിരിക്കുന്നത്. 

ഫെമിനിസം ഇന്ത്യയെ ബാധിച്ച കാന്‍സര്‍ആണെന്നും അത് അവസാനിക്കേണ്ടതെന്നുമാണ് പൂജ നടത്തിയവര്‍ പറയുന്നത്. സ്ത്രീധനനിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിലൂടെ പുരുഷന്മാരെ ശിക്ഷിക്കുന്നതിനെതിരെയാണ് സംഘടന ആരംഭിച്ചത്.  വ്യാജ ഗാര്‍ഹിക പീഡനം, വ്യാജ ബലാത്സംഗം, സ്ത്രീധന കേസുകള്‍ എന്നിവയ്‌ക്കെതിരെയാണ് സംഘടനയുടെ പോരാട്ടം എന്നാണ് അവകാശവാദം.  കുടുംബവ്യവസ്ഥയുടെ സ്വയംസംരക്ഷകരെന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com