കൊച്ചിയില്‍ നിന്നുള്ള വിമാനത്തില്‍വെച്ച് എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചു; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ നാല് മാസം തടവ്

കൊച്ചിയില്‍ നിന്നു സിംഗപ്പൂരിലേക്കു പോയ വിമാനത്തില്‍ വെച്ചാണ് വിജയന്‍ ഇരുപത്തിരണ്ടുകാരിയായ എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയത്
കൊച്ചിയില്‍ നിന്നുള്ള വിമാനത്തില്‍വെച്ച് എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചു; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ നാല് മാസം തടവ്

സിംഗപ്പൂര്‍; കൊച്ചിയില്‍ നിന്ന് സിംഗപ്പൂപിലേക്കുള്ള വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ പൗരന് നാലു മാസം തടവ്. സിംഗപ്പൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ പൗരന്‍  വിജയന്‍ മാത്തന്‍ ഗോപാലാണ് ശിക്ഷിക്കപ്പെട്ടത്. 2017 നവംബറില്‍ കൊച്ചിയില്‍ നിന്നു സിംഗപ്പൂരിലേക്കു പോയ വിമാനത്തില്‍ വെച്ചാണ് വിജയന്‍ ഇരുപത്തിരണ്ടുകാരിയായ എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയത്. 

എയര്‍ഹോസ്റ്റസ് വിമാനത്തിന്റെ ക്യാപ്റ്റനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ കയറിയ വിജയന്‍ തുടര്‍ച്ചയായി അടിയന്തര ആവശ്യങ്ങള്‍ക്ക് അമര്‍ത്തേണ്ട ബട്ടണില്‍ അമര്‍ത്തികൊണ്ടിരുന്നു. ഇതിനെത്തുടര്‍ന്നു ക്യാബിന്‍ ക്രൂ അംഗമായ എയര്‍ഹോസ്റ്റ്‌സ് വിജയനു സമീപമെത്തി ഇത്തരത്തില്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു.

നീ അതീവ സുന്ദരിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. യുവതി ശബ്ദം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ എന്നോട് ദേഷ്യം കാണിക്കരുത്. ഞാന്‍ ഈ വിമാനത്തിന്റെ ബോസാണ് എന്നായിരുന്നു വിജയന്റെ മറുപടി. ഉടന്‍ തന്നെ എയര്‍ഹോസ്റ്റസ് വിജയനെ തള്ളിമാറ്റി ക്യാപ്റ്റനു സമീപമെത്തി പരാതി നല്‍കി. സംഭവ സമയം ക്യാപ്റ്റന്‍ ഉള്‍പ്പെടെ 96 യാത്രക്കാരാണു വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ യുവതി കള്ളപ്പരാതി നല്‍കി തന്നെ തുടുക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു വിജയന്റെ വാദം. വിമാനത്തിലെ മോശം സേവനത്തെക്കുറിച്ചു പരാതി നല്‍കിയതിന് എയര്‍ ഹോസ്റ്റസും സഹപ്രവര്‍ത്തകയും കൂടി കെട്ടിച്ചമച്ചതാണ് കേസെന്ന് അയാള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ജഡ്ജി ഇതു തള്ളി. ഇതിനെത്തുടര്‍ന്നാണു ശിക്ഷ വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com