എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിലേക്ക് മലക്കം മറിഞ്ഞ് നമിത; കോണ്‍ഗ്രസ് എംഎല്‍എയും പാര്‍ട്ടി വിട്ടു

എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിലേക്ക് മലക്കം മറിഞ്ഞ് നമിത - കോണ്‍ഗ്രസ് എംഎല്‍എയും പാര്‍ട്ടി വിട്ടു
എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിലേക്ക് മലക്കം മറിഞ്ഞ് നമിത; കോണ്‍ഗ്രസ് എംഎല്‍എയും പാര്‍ട്ടി വിട്ടു

മുംബൈ: അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ച വനിതാ നേതാവ് നമിത മുണ്ടാഡ ബിജെപിയില്‍ ചേര്‍ന്നുയ കൈജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു നമിതയെ പാര്‍ട്ടി മേധാവി ശരദ് പവാര്‍ പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പെയായിരുന്നു എന്‍സിപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്

ലോക്്‌സഭാ അംഗം പ്രീതം മുണ്ടയ്ക്കും സംസ്ഥാന മന്ത്രി പങ്കജ് മുണ്ടയ്ക്ക് ഒപ്പമായിരുന്നു നമിതയുടെ ബിജെപി പ്രവേശനം. നമിതയുടെ ഭര്‍ത്താവിന്റെ അമ്മ നേരത്തെ എന്‍സിപി മന്ത്രിയായിരുന്നു. നമിതയെ കൂടാതെ കോണ്‍ഗ്രസ് എംഎല്‍എയായ കാശിറാം പവാറയും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു

2014 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംഗീത തോംബ്രെയോട് കൈജ് സീറ്റില്‍ നിന്ന് നമിത പരാജയപ്പെട്ടിരുന്നു. 

കോണ്‍ഗ്രസും എന്‍.സി.പി.യും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായിട്ടാണ് മത്സരം. കഴിഞ്ഞതവണ സഖ്യമില്ലായിരുന്നു. 288 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ വീതം ഇരുകക്ഷികളും മത്സരിക്കും. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി നീക്കിവെച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com