കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ചെയ്യാതിരുന്നതെന്തേ? രാത്രി യാത്രാ നിരോധനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം തള്ളി കര്‍ണാടക

രാഹുലിന്റെ അഭിപ്രായം തള്ളുന്നതായി കര്‍ണാടക വനം മന്ത്രി സിസി പാട്ടീല്‍ വ്യക്തമാക്കി
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ചെയ്യാതിരുന്നതെന്തേ? രാത്രി യാത്രാ നിരോധനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം തള്ളി കര്‍ണാടക

ബംഗളൂരു: ബന്ദിപ്പൂര്‍ പാതയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണം നീട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. രാഹുലിന്റെ അഭിപ്രായം തള്ളുന്നതായി കര്‍ണാടക വനം മന്ത്രി സിസി പാട്ടീല്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് എന്തുകൊണ്ട് ഈ ആവശ്യം പരിഗണിച്ചില്ലെന്ന് പാട്ടീല്‍ ചോദിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ തലപ്പത്ത് രാഹുല്‍ ഇരിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ സംസാരിക്കില്ല. ഇപ്പോള്‍ വയനാട്ടിലെ എംപിയായത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്. രാത്രി യാത്രാ നിരേധന വിഷയത്തെ സമഗ്രമായി കാണാന്‍ രാഹുല്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവികളുടെ സംരക്ഷണത്തിന് രാത്രി യാത്രാ നിരോധനം ആവശ്യമാണെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. 

രാത്രി യാത്രാ നിരോധനം നീട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടക്കുകയാണ്. നിരാഹാരം  കിടക്കുന്നവര്‍ക്ക് രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com