ജയിലില്‍ വെള്ളം കയറി: 500 തടവുകാരെ മാറ്റി

ജയിലില്‍ വെള്ളം കയറി: 500 തടവുകാരെ മാറ്റി

ലഖ്‌നൗ: മഴ നിര്‍ത്താതെ ശകത്മായി പെയ്യുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. യുപിയിലെ ബല്ലിയ ജില്ലയിലെ ജയിലിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടുത്തെ 500 തടവുകാരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് അധികൃതര്‍.

ബല്ലിയ ജില്ലാ ജയിലില്‍ നിന്ന് 500 തടവുകാരെയാണ് മാറ്റിയിരിക്കുന്നത്. ബിഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗംഗാ നദിക്ക് സമീപമാണ് ബല്ലിയ ജയില്‍. 350 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ഈ ജയിലില്‍ നിലവില്‍ 950 ഓളം തടവുകാരുണ്ട്.
 
താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ബല്ലിയ ജയിലിലെ കെട്ടിടങ്ങള്‍ മോശം അവസ്ഥയിലായതിനാലാണ് തടവുകാരെ മാറ്റുന്നതെന്നും വെള്ളം കയറുന്നത് പുതിയ കാര്യമല്ലെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ നാല് ദിവസം തുടര്‍ച്ചയായി മഴ പെയ്തതാണ് ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം. അസംഘട്ടിലെ ജയിലിലേക്കാണ് ഇവിടുത്തെ തടവുകാരെ മാറ്റുന്നത്. ഇതില്‍ 45 സ്ത്രീകളുമുണ്ടെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com