ചൈന എങ്ങനെ ഇന്ത്യന്‍ പ്രദേശം കൈയേറി?; 20 സൈനികരെ എന്തുകൊണ്ട് നഷ്ടമായി?; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് സോണിയാ ഗാന്ധി

ഇന്ത്യന്‍ അധീനതയിലുള്ള സ്ഥലം ചൈന കൈവശപ്പെടുത്തിയത് എങ്ങനെയാണ്? 20സൈനികര്‍ വീരമൃത്യവരിച്ചതെന്തിന്?
ചൈന എങ്ങനെ ഇന്ത്യന്‍ പ്രദേശം കൈയേറി?; 20 സൈനികരെ എന്തുകൊണ്ട് നഷ്ടമായി?; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തിന് എങ്ങനെ 20 സൈനികരെ നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എങ്ങനെയാണ് ഇന്ത്യന്‍ അധിനിവേശപ്രദേശം ചൈനയുടെ ഭാഗമായതെന്ന് മോദി വിശദീകരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ അധീനതയിലുള്ള സ്ഥലം ചൈന കൈവശപ്പെടുത്തിയത് എങ്ങനെയാണ്? 20സൈനികര്‍ വീരമൃത്യവരിച്ചതെന്തിന്?. എത്രസൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്?. എത്ര സൈനികരെ കണാതായിട്ടുണ്ട്? സോണിയ ഗാന്ധി ചോദിച്ചു. കോണ്‍ഗ്രസ്  രാജ്യത്തിനും സൈന്യത്തിനും ഒപ്പമാണ്. വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും സോണിയ ഗാന്ധി പറഞ്ഞു. 20 ജവാന്‍മാരുടെ വീരത്യാഗം രാജ്യത്തിന്റെ മനസാക്ഷിയെ ഇളക്കിമറിച്ചു. ഈ വേദനയെ അതിജീവിക്കാനുള്ള കരുത്ത് ഇവരുടെ കുടംബങ്ങള്‍ക്ക് ഉണ്ടാകട്ടെയെന്നും സോണിയ പറഞ്ഞു.

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'നമ്മെ സംബന്ധിച്ച് രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യ പ്രാപ്തമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com