അത് 'താലിബാന്‍ കുറ്റകൃത്യം' ; തബ്‌ലീഗ് സമ്മേളനത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി

ഇത് തീര്‍ത്തും കുറ്റകരമാണ്. നിയമപരമായി മാത്രമല്ല, ദൈവവും ഇതിനോട് പൊറുക്കുകയില്ല
അത് 'താലിബാന്‍ കുറ്റകൃത്യം' ; തബ്‌ലീഗ് സമ്മേളനത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം കടുത്ത ആശങ്കയിലായി. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 8000 ഓളം ആളുകള്‍ മതചടങ്ങുകളില്‍ പങ്കെടുത്തതായാണ് വിവരം. സമ്മേളനത്തില്‍ നിരവധി വിദേശികളും സംബന്ധിച്ചിരുന്നു. ഇവരില്‍ പലര്‍ക്കും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

തബ്‌ലീഗ് സമ്മേളനം താലിബാന്‍ മോഡല്‍ കുറ്റകൃത്യമാണെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കോവിഡ് ജാഗ്രതയിലാണ് രാജ്യം. ഈ മാഹാമാരിയെ ചെറുക്കാനുള്ള തീവ്രമായ പോരാട്ടത്തിലാണ് ജനങ്ങളും സര്‍ക്കാരും. ഇതിനിടെ ഇത്തരം പരിപാടി സംഘടിപ്പിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

ഇത് തീര്‍ത്തും കുറ്റകരമാണ്. നിയമപരമായി മാത്രമല്ല, ദൈവവും ഇതിനോട് പൊറുക്കുകയില്ല. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ മതപരമായ കണ്ണിലൂടെ കാണരുത്. ഇത്രയധികം ജനങ്ങളെ അപകടത്തിലാക്കിയ അശ്രദ്ധ നിറഞ്ഞ സമീപനം തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയെന്നും മന്ത്രി പറഞ്ഞു. 

െപാലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പുതുതായി കോവിഡ് രോഗം മറ്റുള്ളവര്‍ക്ക് നല്‍കുന്ന സ്ഥിതി സംജാതമാകും. ഇത്തരം നടപടികള്‍ സമൂഹത്തിനും രാജ്യത്തിനും വന്‍ വിപത്താണ് വരുത്തിവെക്കുകയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിസാമുദ്ദിനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മതചടങ്ങില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com