'ഇനി പുറത്തിറങ്ങില്ല, ഞങ്ങള്‍ക്ക് മാപ്പു തരൂ'; കൊറോണ മാസ്‌കുമായി പ്രതിജ്ഞ എടുപ്പിച്ചു, ഏത്തമിടല്‍ (വീഡിയോ)

യുവാക്കളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുന്നതും ഏത്തമീടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്
'ഇനി പുറത്തിറങ്ങില്ല, ഞങ്ങള്‍ക്ക് മാപ്പു തരൂ'; കൊറോണ മാസ്‌കുമായി പ്രതിജ്ഞ എടുപ്പിച്ചു, ഏത്തമിടല്‍ (വീഡിയോ)

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ലോക്ക്ഡൗണ്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പൊതുജന രക്ഷാര്‍ത്ഥം പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരും നിരവധിയാണ്.

അത്തരത്തില്‍ നിയമലംഘനം നടത്തിയവര്‍ക്കെതിരെ ചെന്നൈ പൊലീസ് സ്വീകരിച്ച വേറിട്ട നടപടിയാണ് ശ്രദ്ധേയമാകുന്നത്. ഇരുചക്രവാഹനത്തില്‍ കറങ്ങിനടന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി കൊറോണയുടെ മുഖംമൂടി ധരിപ്പിച്ചു. പിന്നീട് കോവിഡ് ബോധവത്കരണ പ്ലക്കാര്‍ഡ് കഴുത്തില്‍ അണിയിച്ചും മറ്റുമായിരുന്നു ശിക്ഷാ നടപടി.

യുവാക്കളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുന്നതും ഏത്തമീടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 'ഇനി വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ല, പുറത്തിറങ്ങിയതിന് മാപ്പു തരൂ' എന്നിങ്ങനെയാണ് പ്രതിജ്ഞാ വാചകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com