കുറേപ്പേര്‍ യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്താക്ഷരി കളിക്കുന്നു; വേറെ കുറേപ്പേര്‍ അതിജീവനത്തിനു പോരാടുന്നു, വിമര്‍ശനവുമായി കപില്‍ സിബല്‍

കോവിഡ് 19 വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 'രണ്ടുതരം ഇന്ത്യയാണുള്ളത്.
കുറേപ്പേര്‍ യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്താക്ഷരി കളിക്കുന്നു; വേറെ കുറേപ്പേര്‍ അതിജീവനത്തിനു പോരാടുന്നു, വിമര്‍ശനവുമായി കപില്‍ സിബല്‍

കോവിഡ് 19 വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 'രണ്ടുതരം ഇന്ത്യയാണുള്ളത്. ഒന്ന് വീട്ടിലിരുന്ന് യോഗ ചെയ്യുകയും രാമായണം കാണുകയും അന്താക്ഷരി കളിക്കുകയും ചെയ്യുന്നു, മറ്റൊന്ന് വീട്ടിലെത്താനും അതിജീവിക്കാനും വേണ്ടി ഭക്ഷണവും സഹായവുമില്ലാതെ പോരാടുന്നു'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കുടിയേറ്റ തൊഴിലാളികള്‍ വീടുകളില്‍ എത്താനായി കിലോമീറ്ററുകളോളം കൂട്ടമായി നടക്കുമ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിമാരും രാമായണം കാണുന്നതിനെക്കുറിച്ചും യോഗ ചെയ്യുന്നതിനെക്കുറിച്ചുമാണ് പറയുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ ടിപ് വീഡിയോയ്ക്കും വീട്ടിലിരുന്ന് രാമായണം കാണുന്നതിന്റെ ചിത്രം പങ്കുവച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ ട്വീറ്റിനും രൂക്ഷ വിമര്‍ശനമാണ് ലഭിച്ചത്. വിമര്‍ശനം കടുത്തപ്പോള്‍ ജാവഡേക്കര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com