മദ്യം വീടുകളില്‍ എത്തിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍

മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇല്ല
മദ്യം വീടുകളില്‍ എത്തിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം. ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 

കേരളത്തെ കൂടാതെ മേഘാലയവും മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കത്തയച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇല്ല. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതിനാല്‍ നടപടിയില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെടുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com