'കൊറോണ മോള്‍'ക്കു പിന്നാലെ 'ലോക്ക്ഡൗണ്‍ മോന്‍', വേറിട്ട പേരിടല്‍; മോദിക്ക് നന്ദിയെന്ന് മാതാപിതാക്കള്‍

സ്വന്തം താതപര്യങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ദേശീയ താതപര്യത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് കുട്ടിക്ക് ഈ പേരുനല്‍കിയത്
'കൊറോണ മോള്‍'ക്കു പിന്നാലെ 'ലോക്ക്ഡൗണ്‍ മോന്‍', വേറിട്ട പേരിടല്‍; മോദിക്ക് നന്ദിയെന്ന് മാതാപിതാക്കള്‍

ലക്‌നൗ:  കൊറോണയ്ക്ക് പിന്നാലെ ജനിച്ച കുഞ്ഞിന് ലോക്ക്ഡൗണ്‍ എന്ന് പേര് നല്‍കി മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് രസകരമായ സംഭവം.

'ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെയാണ് അവന്‍ ജനിച്ചത്. ജനങ്ങളെ രക്ഷിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടുളള നന്ദി സൂചകമായാണ് കുട്ടിക്ക് ഈ പേരുനല്‍കിയത്. ലോക്ക്ഡൗണ്‍ ദേശീയ താത്പര്യം സംരക്ഷിക്കാനാണ്. അതിനാല്‍ കുട്ടിക്കും ലോക്ക്ഡൗണ്‍ എന്ന പേരുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു' - അച്ഛന്‍ പവന്‍ പറയുന്നു.

'സ്വന്തം താതപര്യങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ദേശീയ താതപര്യത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് കുട്ടിക്ക് ഈ പേരുനല്‍കിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, എന്റെ കുടുംബം വീട്ടില്‍ തന്നെ കഴിയുകയാണ്.ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ വീട്ടിലേക്ക് ആരും വരരുതെന്ന് ബന്ധുക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.' - പവന്‍ പറയുന്നു.

കുട്ടി ജനിച്ചതിന്റെ ആഘോഷപരിപാടികള്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ നീട്ടിവെച്ചിരിക്കുകയാണെന്നും പവന്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ജനിച്ച പെണ്‍കുഞ്ഞിനാണ് കൊറോണ എന്ന പേരുനല്‍കിയത്. ജനത കര്‍ഫ്യൂ ദിനത്തിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ അമ്മാവനാണ് പേരു നിര്‍ദേശിച്ചത്.

മറുവശം എന്നനിലയില്‍ കൊറോണ വൈറസ് വ്യാപനം ലോകരാജ്യങ്ങളെ ഒരുമിപ്പിക്കാന്‍ സഹായിച്ചു എന്ന് കണ്ടാണ് കുഞ്ഞിന് കൊറോണ എന്ന പേരിട്ടതെന്ന് അമ്മാവന്‍ നിതീഷ് ത്രിപാദി പറയുന്നു. കൊറോണ വൈറസ് അപകടകാരിയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് നിരവധിപ്പേരുടെ മരണത്തിനും ഇടയാക്കി. ജനങ്ങളിലെ നല്ല ഗുണങ്ങള്‍ ഉണര്‍ത്താനും ലോകത്തെ കൂടുതല്‍ അടുപ്പിക്കാനും ഇത് പ്രേരണയായി എന്ന് കണ്ടാണ് പേരുനല്‍കിയതെന്നും അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com