'കൊറോണ വൈറസിനെ തടയാൻ ഇന്ത്യ പ്രതികരിച്ചത് അതിവേ​ഗം'- അഭിനന്ദിച്ച് ലോകാരോ​ഗ്യ സംഘടന

'കൊറോണ വൈറസിനെ തടയാൻ ഇന്ത്യ പ്രതികരിച്ചത് അതിവേ​ഗം'- അഭിനന്ദിച്ച് ലോകാരോ​ഗ്യ സംഘടന
'കൊറോണ വൈറസിനെ തടയാൻ ഇന്ത്യ പ്രതികരിച്ചത് അതിവേ​ഗം'- അഭിനന്ദിച്ച് ലോകാരോ​ഗ്യ സംഘടന

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രാരംഭ ഘട്ടത്തില്‍ തന്നെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. വളരെ വേഗത്തില്‍ നാം പ്രതികരിച്ചാല്‍ അതിന്റെ വ്യാപനം കൂടുതല്‍ തടയാന്‍ കഴിയും എന്നുള്ളതാണ് ഈ അസുഖവുമായി ബന്ധപ്പെട്ട ഒരു കാര്യമെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. ഡേവിഡ് നവബാരോ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഇന്ത്യൻ നടപടിയെ അദ്ദേഹം അഭിനന്ദിച്ചത്. 

കോവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയാല്‍ എന്തു സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് യുഎസും ഇറ്റലിയും. മുമ്പ് പല അവസരങ്ങളിലും ഉദാഹരണങ്ങളിലൂടെ ഇന്ത്യ നയിച്ചിരുന്നു. പഞ്ചായത്ത് തലത്തില്‍ നിന്നു തുടങ്ങി വിവിധ സമൂഹത്തില്‍ നിന്നുള്ള വിവര ശേഖരണത്തിനായി ഏര്‍പ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക്ക് വളരെ ഫലപ്രദമാണെന്നും ഡോ. ഡേവിഡ് വ്യക്തമാക്കി.

'വിവര ശേഖരണങ്ങളിലൂടെ സര്‍ക്കാരിന് ഹോട്ട്‌ സ്‌പോടുകള്‍ കണ്ടെത്താനാകും. അതുവഴി ഹോട്ട് സ്‌പോടുകളില്‍ ലോക്ക്ഡൗണ്‍ തുടരാനും മറ്റുള്ള ഇടത്ത് അത് റദ്ദാക്കാനും സാധിക്കും. വീണ്ടും ഒരു ലോക്ഡൗണ്‍ നടപ്പാക്കുക എന്ന് പറയുന്നത് വേദനയുള്ള കാര്യമാണ്. പക്ഷേ വൈറസിനെ നിയന്ത്രിക്കാന്‍ എന്താണോ നല്ലത് അത് ചെയ്യേണ്ടതുണ്ട്. വേഗത അതിപ്രധാനമാണ്'- അ​ദ്ദേഹം പറഞ്ഞു. 

'ചരിത്രം എഴുതപ്പെടുമ്പോള്‍ ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ എത്ര വേഗത്തില്‍ നാം പ്രതികരിച്ചു എന്നുള്ളത് വിലയിരുത്തപ്പെടും.  ഇതെല്ലാം എങ്ങനെയാണ് ആരംഭിച്ചത് എന്നും അതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുമെല്ലാം തിട്ടപ്പെടുത്താന്‍ സമയം വരും. ഇപ്പോഴല്ല അതിനുള്ള സമയം. എല്ലാ ലോകനേതാക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. ഇതാണ് സമയം, നമ്മളെല്ലാവരും പഴിചാരുന്നതില്‍ നിന്നെല്ലാമുയര്‍ന്ന് കാണാനാകാത്ത ഈ ശത്രുവിനെതിരെ പോരാടന്‍ പരസ്പരം സഹായിക്കേണ്ട സമയമാണിത്'- ഡോ. ഡേവിഡ് കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com