ഗ്രാമത്തിലേക്ക് കടക്കരുതെന്ന് മുന്നറിയിപ്പ്; വയോധികന്‍ പുഴക്കരയിലെ തോണിയില്‍ ക്വാറന്റൈനില്‍!

ഗ്രാമത്തിലേക്ക് കടക്കരുതെന്ന് മുന്നറിയിപ്പ്; വയോധികന്‍ പുഴക്കരയിലെ തോണിയില്‍ ക്വാറന്റൈനില്‍!
ഗ്രാമത്തിലേക്ക് കടക്കരുതെന്ന് മുന്നറിയിപ്പ്; വയോധികന്‍ പുഴക്കരയിലെ തോണിയില്‍ ക്വാറന്റൈനില്‍!

കൊല്‍ക്കത്ത: പനിയോ ചുമയോ വന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ രോഗികളോട് നിര്‍ദ്ദേശിക്കുന്നത് വീട്ടില്‍ നിരീക്ഷണത്തിലിരിക്കാനാണ്. ഇത്തരത്തില്‍ നിരവധി പേര്‍ രാജ്യത്ത് ഹോം ക്വാറന്റൈനിലാണ്. വീട്ടിലാണെങ്കില്‍ പോലും മറ്റ് അംഗങ്ങളുമായി പരമാവധി അകലം പാലിച്ചാണ് നിരീക്ഷണത്തിലിരിക്കേണ്ടതും. 

അതിനിടെ പശ്ചിമ ബംഗാളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ശ്രദ്ധേയമാകുകയാണ്. പനി വന്നതിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തിലേക്ക് കടക്കാന്‍ സാധിക്കാതെ ഒരു വയോധിക്കന്‍ താമസം തോണിയിലേക്ക് മാറ്റി. 

ബംഗാളിലെ നദ്യ ജില്ലയിലെ നബദ്വീപിലാണ് സംഭവം. ഹബിബ്പുരിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതിന് പിന്നാലെ തനിക്ക് പനി വന്നതായും ഡോക്ടറെ കണ്ടപ്പോള്‍ ക്വാറന്റൈനിലിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വൃദ്ധന്‍ പറയുന്നു. 

എന്നാല്‍ പനിയുള്ളതിനാല്‍ ഗ്രാമത്തിലേക്ക് കടക്കരുതെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ വീട്ടില്‍ താമസിക്കാന്‍ സാധിക്കാതെ വന്നു. ഇതേത്തുടര്‍ന്നാണ് നിരീക്ഷണക്കാലമായ 14 ദിവസം പുഴക്കരയിലെ തോണിയില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്ന് വൃദ്ധന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com