ഡല്‍ഹി എയിംസിലെ ഡോക്ടര്‍ക്ക് കോവിഡ്; 7 'ഡോക്ടര്‍ രോഗികള്‍'

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങള്‍
ഡല്‍ഹി എയിംസിലെ ഡോക്ടര്‍ക്ക് കോവിഡ്; 7 'ഡോക്ടര്‍ രോഗികള്‍'

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) സീനിയര്‍ റസിഡന്റ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഫിസിയോളജി വിഭാഗത്തില്‍ നിന്നുള്ള ഈ ഡോക്ടര്‍ അടുത്തൊന്നും വിദേശയാത്രകളൊന്നു നടത്തിയിരുന്നില്ലെന്നാണ് വിവരം. 

ഡല്‍ഹിയില്‍ ഒട്ടേറെ ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് സുരക്ഷാ വസ്ത്രങ്ങളുടെ വിതരണവും ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ ആശുപത്രി ജീവനക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ഡല്‍ഹിയില്‍ നൂറ്റമ്പതിലധികം പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്താകമാനം കൊറോണ കേസുകള്‍ 2,000 കടന്നിട്ടുണ്ട്, 65 പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com