ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ കരുതിയിരിക്കുക; രണ്ടുവര്‍ഷം വരെ ജയിലില്‍ അടയ്ക്കാം; സംസ്ഥാനങ്ങളോട് കേന്ദ്രം

നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:  ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം. ഡോക്ടര്‍മാരോ, ആരോഗ്യപ്രവര്‍ത്തകരോ അക്രമിക്കപ്പെട്ടാല്‍ നിലവിലുള്ള നിയമപ്രകാരം ശിക്ഷനല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. 

ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ തടസ്സപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാം. അത്തരം പ്രവര്‍ത്തി ആരുടെയെങ്കിലും മരണത്തിലേയ്ക്ക് നയിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാം. 

പണത്തിനായി തെറ്റായ അവകാശവാദം ഉന്നയിക്കുന്നവരെ രണ്ടുവര്‍ഷം ജയിലിലടയ്ക്കാം. തെറ്റായ മുന്നറിയിപ്പുകള്‍ അല്ലെങ്കില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദശങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ നല്‍കാം. നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.

നേരത്തെ മധ്യപ്രദേശിലെ ഇന്ദോറില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ അക്രമിച്ചിരുന്നു. ഹൈദരാബാദില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com