ലോക്ക്ഡൗൺ ലംഘിക്കാൻ ഡോക്ടറുടെ വേഷം അണിഞ്ഞു ; യുവാവിന്റെ 'തന്ത്രം' പൊളിച്ചടുക്കി പൊലീസ്, അറസ്റ്റ്

ഡോക്ടർമാരുടേതു പോലെ,  ലാബ് കോട്ട്, ഗ്ലൗ, സർജിക്കൽ മാസ്ക് എന്നിവ ധരിച്ചാണ് ഇയാൾ പുറത്തിറങ്ങിയത്
ലോക്ക്ഡൗൺ ലംഘിക്കാൻ ഡോക്ടറുടെ വേഷം അണിഞ്ഞു ; യുവാവിന്റെ 'തന്ത്രം' പൊളിച്ചടുക്കി പൊലീസ്, അറസ്റ്റ്

ന്യൂഡൽഹി: ലോക്ക്‌ഡൗൺ നിയന്ത്രണം മറികടക്കാൻ ഡോക്റുടെ വേഷമണിഞ്ഞ് റോഡിലിറങ്ങിയ യുവാവ് പൊലീസ് പിടിയിലായി. നോയിഡയിൽ അശുതോഷ് ശർമ്മ എന്ന യുവാവിനെയാണ് വിലക്ക് ലം​ഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസിനെ കബളിപ്പിക്കാൻ ഡോക്ടർമാരുടേതു പോലെ,  ലാബ് കോട്ട്, ഗ്ലൗ, സർജിക്കൽ മാസ്ക് എന്നിവ ധരിച്ചാണ് ഇയാൾ പുറത്തിറങ്ങിയത്.  
ബുധനാഴ്ച പട്രോളിങ് നടത്തുന്ന പൊലീസ് സംഘത്തിന് മുന്നിൽ അകപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.  യുവാവിന്റെ വേഷത്തിൽ സംശയം തോന്നിയ പൊലീസ് ഉദ്യോസ്ഥർ ചില ചോദ്യങ്ങൾ ചോദിച്ചതോടെ അശുതോഷിന്റെ കള്ളത്തരം പൊളിഞ്ഞു.  

ആദ്യം ഡോക്ടറാണെന്ന് വാദിച്ചെങ്കിലും പിന്നീട് ഇയാൾ സത്യം തുറന്നുപറയുകയായിരുന്നു. കാൺപൂർ സ്വദേശിയാണ് അശുതോഷ് ശർമ്മ. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന കുറ്റത്തിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com