സിബിഎസ്ഇ 10, 12 പരീക്ഷകൾ വെട്ടിച്ചുരുക്കും,29 വിഷയങ്ങൾക്കു മാത്രം പരീക്ഷ; ഒന്നു മുതൽ എട്ടാം​ ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കും 

അടുത്ത അധ്യയന വര്‍ഷത്തിലേക്ക് കടക്കാന്‍ അനിവാര്യമായ വിഷയങ്ങളില്‍ മാത്രമായിരിക്കും പരീക്ഷ നടത്തുക
സിബിഎസ്ഇ 10, 12 പരീക്ഷകൾ വെട്ടിച്ചുരുക്കും,29 വിഷയങ്ങൾക്കു മാത്രം പരീക്ഷ; ഒന്നു മുതൽ എട്ടാം​ ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കും 

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് നിർത്തിവച്ച 10, 12 ബോർഡ് പരീക്ഷകൾ വെട്ടിച്ചുരുക്കാൻ തീരുമാനം. തുടര്‍ അഡ്മിഷന് അനിവാര്യമായ വിഷയങ്ങളില്‍ മാത്രമാകും പരീക്ഷ നടത്തുക. ഇതനുസരിച്ച്  29 വിഷയങ്ങൾക്കു മാത്രം പരീക്ഷ നടത്താനാണ് സിബിഎസ്ഇ തീരുമാനം. അടുത്ത അധ്യയന വര്‍ഷത്തിലേക്ക് കടക്കാന്‍ അനിവാര്യമായ വിഷയങ്ങളില്‍ മാത്രമായിരിക്കും പരീക്ഷ നടത്തുക. 

മാനവശേഷി മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരമാണ് പുതിയ തീരുമാനം. പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടർനടപടിക്രമങ്ങളെക്കുറിച്ച് വൈകാതെ അറിയിക്കും. 

വിദേശ രാജ്യങ്ങളിൽ ഇനിയുള്ള പരീക്ഷകൾ നടത്തില്ലെന്നും ഇക്കാര്യത്തിലും തുടർനടപടിക്രമങ്ങൾ വ്യക്തമാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർഥികളെയും വിജയിപ്പിക്കും. ഒൻപത് ,11 ക്ലാസുകളിലെ ഇതുവരെ നടന്ന പരീക്ഷകളുടെ വിലയിരുത്തലിലൂടെ അർഹരായവരെ ജയിപ്പിക്കും. മറ്റുള്ളവർക്ക് ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ സ്‌കൂൾ പരീക്ഷയ്ക്ക് അവസരമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

മാറ്റിവച്ച  സിബിഎസ്ഇ പരീക്ഷകൾ ഏപ്രിൽ 22 മുതൽ നടത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്നും രീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സിബിഎസ്ഇ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com