ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: നാലുപേര്‍ക്ക് എതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്; പതിമൂന്നുപേര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ കോവിഡ് പ്രതിരോധ നപടിള്‍ക്ക് എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്ക് എതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: നാലുപേര്‍ക്ക് എതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്; പതിമൂന്നുപേര്‍ അറസ്റ്റില്‍

ധ്യപ്രദേശില്‍ കോവിഡ് പ്രതിരോധ നപടിള്‍ക്ക് എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്ക് എതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. സംഭവത്തില്‍ പതിമൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. താത്പത്തി ബഖലില്‍ കോവിഡ് 19 ബാധിച്ചയാളുടെ ബന്ധുക്കളെയും അടുത്തിപഴകിയവരെയും ക്വാറന്റൈനിലാക്കാന്‍ എത്തിയ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. കല്ലേറില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കും പരിക്കേറ്റിരുന്നു. 

കോവിഡ് വ്യാപനത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ക്രൈം ബ്രാഞ്ച് എസ്പി വ്യക്്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com