വ്യാജ വിവരങ്ങളുടെ നിജസ്ഥിതി അറിയാം; ഫാക്ട് ചെക്ക് പോര്‍ട്ടലുമായി പിഐബി; പ്രവര്‍ത്തനം തുടങ്ങി

വ്യാജ വിവരങ്ങളുടെ നിജസ്ഥിതി അറിയാം; ഫാക്ട് ചെക്ക് പോര്‍ട്ടലുമായി പിഐബി; പ്രവര്‍ത്തനം തുടങ്ങി
വ്യാജ വിവരങ്ങളുടെ നിജസ്ഥിതി അറിയാം; ഫാക്ട് ചെക്ക് പോര്‍ട്ടലുമായി പിഐബി; പ്രവര്‍ത്തനം തുടങ്ങി

ന്യൂഡല്‍ഹി:  കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായി ഫാക്ട് ചെക്ക് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇതിനായി ഒരു പോര്‍ട്ടല്‍ ആരംഭിച്ചത്. 

വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ഈ പോര്‍ട്ടലിലേക്ക് ഇ മെയില്‍ വഴി സന്ദേശങ്ങള്‍ അയച്ചാല്‍ പെട്ടെന്ന് തന്നെ സത്യാവസ്ഥ അറിയാന്‍ സാധിക്കും. കോവിഡ്-19 pibfactcheck@gmail.com എന്ന ഇമെയിലില്‍ ഫാക്ട് ചെക്ക് യൂണിറ്റിലേക്കാണ് സന്ദേശങ്ങള്‍ പരിശോധനയ്ക്കായി അയക്കേണ്ടത്. 

കോവിഡ്-19മായി ബന്ധപ്പെട്ട ഏത് വാര്‍ത്തയുടെയും ഔദ്യോഗിക ഭാഷ്യം യൂണിറ്റില്‍ നിന്ന് ലഭിക്കുന്നതാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ നിതിന്‍ വക്കങ്കറാണ് ഫാക്ട് ചെക്ക് യൂണിറ്റിന്റെ മേധാവി.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അതത് ദിവസം എടുക്കുന്ന നടപടികള്‍ സംബന്ധിച്ച് എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് ഔദ്യോഗിക വാര്‍ത്തകള്‍ നല്‍കുമെന്ന് പിഐബി വ്യക്തമാക്കി. കോവിഡ്-19 സംബന്ധിച്ച് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com