24 മണിക്കൂറിനിടെ 472 പേര്‍ക്ക്  കൂടി കോവിഡ്, കൊറോണ ബാധിതരുടെ എണ്ണം 3300 കടന്നു; തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ മരിച്ചു

24 മണിക്കൂറിനിടെ രാജ്യത്ത് 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3374 ആയി. ഇതുവരെ രാജ്യത്ത് 77 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. ഒറ്റദിവസം കൊണ്ട് 102 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്, കൊറോണ വൈറസ് ബാധിതര്‍ ഏറ്റവുമധികം ഉളള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നില്‍ എത്തി നില്‍ക്കുകയാണ്. സംസ്ഥാനത്ത് 411 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ 500ല്‍ അധികം പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ബാധിതരില്‍ മൂന്നില്‍ ഒന്ന് തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. മതസമ്മേളനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേരിലാണ് രോഗം കണ്ടെത്തിയത്. മതസമ്മേളനത്തില്‍ പങ്കെടുത്ത 17 സംസ്ഥാനങ്ങളില്‍ നിന്നുളളവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.  നിരവധി രാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തിന്റെ തോത് കുറവാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ പരിശോധന ഉറപ്പാക്കാനുളള തീവ്ര ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പ്രതിദിനം 10,000 പേരെ പരിശോധിക്കാനുളള ക്രമീകരണങ്ങള്‍ ഒരുക്കിയതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com