എംപിമാരുടെ ശമ്പളവും അലവന്‍സും 30% വെട്ടിക്കുറയ്ക്കും, ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തില്‍ വെട്ടിക്കുറവു വരുത്തും
നിര്‍മല സീതാരാമന്‍ മോദിക്കൊപ്പം (ഫയല്‍)
നിര്‍മല സീതാരാമന്‍ മോദിക്കൊപ്പം (ഫയല്‍)



ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും അലവന്‍സും പെന്‍ഷനും ഒരു വര്‍ഷത്തേക്കു 30% വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

ഈ ഏപ്രില്‍ ഒന്നു മുതലാണ് തീരുമാനത്തിനു പ്രാബല്യമുണ്ടാവുക. ഒരു വര്‍ഷത്തേക്കാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത്. ഇതിന് 1954ലെ മെമ്പേഴ്‌സ് ഒഫ് പാര്‍ലമെന്റ് ആക്ട് ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കും.

എംപിമാരുടെ ശമ്പളം നിയമ ഭേദഗതിയിലൂടെ കുറയ്ക്കുന്നതിനു പുറമേ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തില്‍ വെട്ടിക്കുറവു വരുത്തും. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭ്ാഗമാണ് ജാവഡേക്കര്‍ പറഞ്ഞു.

എല്ലാ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടില്‍നിന്നു പത്തുകോടി വീതം കോവിഡ് ഫണ്ടിലേക്കു മാറ്റും. രണ്ടു വര്‍ഷത്തേക്കു പ്രാദേശിക വികസന ഫണ്ട് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com