'എനിക്ക് ദീപാവലി ആണെന്ന് തോന്നി, അതുകൊണ്ട് വെടിവെച്ചു'; ബിജെപി നേതാവിന്റെ വിശദീകരണം, സസ്‌പെന്‍ഷന്‍ (വീഡിയോ)

ഉത്തര്‍പ്രദേശിലെ മഹിളാമോര്‍ച്ച ബല്‍റാംപൂര്‍ യൂണിറ്റ് അധ്യക്ഷയായ മഞ്ജു തിവാരിയാണ് ഇന്നലെ രാത്രി ഒന്‍പത് മണിക്ക് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തത്
'എനിക്ക് ദീപാവലി ആണെന്ന് തോന്നി, അതുകൊണ്ട് വെടിവെച്ചു'; ബിജെപി നേതാവിന്റെ വിശദീകരണം, സസ്‌പെന്‍ഷന്‍ (വീഡിയോ)

ലഖ്‌നൗ: കൊറോണ വൈറസിനെതിരെ ഐക്യദീപം തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണയായി ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത പാര്‍ട്ടി നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ മഹിളാമോര്‍ച്ച ബല്‍റാംപൂര്‍ യൂണിറ്റ് അധ്യക്ഷയായ മഞ്ജു തിവാരിയാണ് ഇന്നലെ രാത്രി ഒന്‍പത് മണിക്ക് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തത്. സംഭവം വിവാദമായതോടെ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി.

മഞ്ജു വെടിയുതിര്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ചാണ് മഞ്ജു തിവാരിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തത്. 'നഗരം ഒന്നാകെ മണ്‍ചിരാതുകളും മെഴുകുതിരികളും കൊണ്ട് ഐക്യദീപം തെളിയിച്ചത് കണ്ടു. എനിക്ക് ദീപാവലി ആണ് എന്ന തോന്നലുണ്ടായി. ഈ ആവേശത്തില്‍ ഞാന്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതാണ്. ഞാന്‍ എന്റെ തെറ്റ് അംഗീകരിക്കുന്നു. ഇതില്‍ മാപ്പും ചോദിക്കുന്നു'- മഞ്ജു തിവാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com