രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണം; പ്രധാനമന്ത്രിയോട് തെലങ്കാന മുഖ്യമന്ത്രി

ജൂണ്‍ മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ബിസിജി സര്‍വേ പറയുന്നതെന്ന് ചന്ദ്രശേഖര്‍ റാവു 
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണം; പ്രധാനമന്ത്രിയോട് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: ലോക്ക്ഡൗണ്‍ നീട്ടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.  ജീവന്‍ രക്ഷിക്കേണ്ടതുണ്ടെന്നും സമ്പദ്‌വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. 
ലോക്ക്ഡൗണ്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റാവു ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ നമ്മുടേത് പോലെയുള്ള ഒരു രാജ്യത്ത് ലോക്ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്് കോറോണ കേസുകള്‍ വര്‍ധിക്കുകയാണ്.കോവിഡ് 19 നെ ആഗോള പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖര്‍ റാവു ലോകത്ത് 22 രാജ്യങ്ങള്‍ 100 ശതമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായും 90 രാജ്യങ്ങള്‍ ഭാഗിക ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതായും ചൂണ്ടിക്കാട്ടി.

രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് നല്ല തീരുമാനമായിരുന്നു. അതിനാല്‍ നമുക്ക് പ്രതീക്ഷയോടെ ഇരിക്കാന്‍ കഴിഞ്ഞു. ജൂണ്‍ മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ബിസിജി സര്‍വേ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ മാസമാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണ്‍ അവസാനിക്കാന്‍ എട്ടുദിവസം കൂടി ബാക്കിയുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആരഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com