15 ദിവസത്തേയ്ക്ക് നല്‍കിയത് ഒരു മാസ്‌ക് മാത്രം; കോവിഡ് പ്രതിരോധത്തെ കുറിച്ച് ഇവര്‍ എന്താണ് കരുതുന്നത്?; പൊട്ടിത്തെറിച്ച് ഡോക്ടര്‍

ആന്ധ്രാപ്രദേശില്‍ മുഖാവരണം 15 ദിവസം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി ഡോക്ടറുടെ പരാതി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മുഖാവരണം 15 ദിവസം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി ഡോക്ടറുടെ പരാതി. ആശുപത്രിയിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഇവിടെയുളള എല്ലാവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ഭയപ്പെടുന്നു.

വിശാഖപട്ടത്തെ നര്‍സിപട്ടണം ആശുപത്രിയിലെ അനസ്‌ത്യേഷ വിദഗ്ധനായ ഡോ. സുധാകര്‍ റാവുവാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. 'ഇന്ന് രാവിലെ അധികൃതര്‍ എനിക്ക് എന്‍ 95 മാസ്‌ക് തന്നൂ. 15 ദിവസം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു കൊണ്ടാണ് മാസ്‌ക് തന്നത്. മുഖാവരണത്തിനായി ആശുപത്രി സേവനത്തിന്റെ ജില്ലാ കോര്‍ഡിനേറ്ററെ ഞാന്‍ വിളിച്ചു. അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് എനിക്ക് 15 ദിവസം ഉപയോഗിക്കാന്‍ പറഞ്ഞു കൊണ്ട് എന്‍ 95 മാസ്‌ക് തന്നത്. ഞാന്‍ എന്തു ചെയ്യും?, അവര്‍ എന്താണ് കരുതുന്നത്?. ഇവിടെ പോസിറ്റീവ് കേസുകള്‍ വരില്ലെന്നാണോ അവര്‍ കരുതുന്നത്?-സുധാകര്‍ റാവു പറയുന്നു. ആരോഗ്യ വിദഗ്ധര്‍ക്ക് കുറഞ്ഞ പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

'തെലങ്കാനയില്‍ ഡോക്ടര്‍മാര്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്. എന്നാല്‍ ആന്ധ്രയില്‍ കാര്യങ്ങള്‍ മറിച്ചാണ്. ഡോക്ടര്‍മാരെ പൊലീസുകാര്‍ പരിഹസിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കുറഞ്ഞ ആദരവ് പോലും നേടാനുളള അര്‍ഹത ഞങ്ങള്‍ക്കില്ലേ?' - അദ്ദേഹം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com