രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 49 ശതമാനവും കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണത്തില്‍ 49ശതമാനവും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണത്തില്‍ 49ശതമാനവും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. അതിവേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മാര്‍ച്ച് 10 നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 50ല്‍ 190 ലേക്കെത്തി. മാര്‍ച്ച് 25 ഓടെ ഇത് 606 ആയി. 

മാര്‍ച്ച് അവസനത്തോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1397 ആണ്. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം വന്‍ കുതിച്ചുകയറ്റാണ് ഉണ്ടായത്. ഏപ്രില്‍ നാല് ആയപ്പോഴേക്കും 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 111 മരണം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ജനുവരി 30ന് തൃശൂരിലാണ്. എന്നാല്‍ ഇന്ത്യയില്‍ വൈറസ് സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com