ലോക്ക്ഡൗണ്‍ നീട്ടണോ? കേന്ദ്രത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍; തീരുമാനം മോദിയുടെ യോഗത്തിനു ശേഷം

ഏപ്രില്‍ പതിനാലിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെപ്പറ്റി കേന്ദ്രത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍
ലോക്ക്ഡൗണ്‍ നീട്ടണോ? കേന്ദ്രത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍; തീരുമാനം മോദിയുടെ യോഗത്തിനു ശേഷം

ന്യൂഡല്‍ഹി: ഏപ്രില്‍ പതിനാലിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെപ്പറ്റി കേന്ദ്രത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍. എന്നാല്‍ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. 

മുഖ്യമന്ത്രിമാരോടും നേതാക്കളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുള്ളു. 

അവശ്യ സാധനങ്ങളുടെ വിതരണത്തെക്കുറിച്ചും കൊറോണ ഹോട്ട്‌സ്‌പോട്ടുകളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനെപ്പറ്റിയും ഉപജീവനമാര്‍ഗം അടയാതെ നോക്കുന്നതിനെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച നടന്നു. 

യോഗത്തില്‍, ആഭ്യന്ത്ര മന്ത്രി അമിത് ഷാ, മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, പീയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമാന്‍, രാം വിലാസ് പാസ്വാന്‍ എന്നിവര്‍ പങ്കെടുത്തു. 

എംപി ഫണ്ട് നിര്‍ത്തിവയ്ക്കാനും പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. 

കോവിഡ് പ്രതിരോധത്തിനായി എങ്ങനെ പ്രവര്‍ത്തിക്കാം എന്നുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ മന്ത്രിമാര്‍ പങ്കുവച്ചെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. 

നിലവില്‍ രോഗം ബാധിച്ച് 144പേരാണ് രാജ്യത്ത് മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്, 325പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com