വണ്ടി വിളിക്കാന്‍ പണമില്ല, കുടുംബം ആശുപത്രി വരാന്തയില്‍ കഴിഞ്ഞത്‌ ദിവസങ്ങളോളം, ഒടുവില്‍ 540 കിമീ വണ്ടിയോടിച്ച്‌ ഡോക്ടര്‍

എനിക്ക്‌ ഒരു കപ്പ്‌ ചായപോലും നല്‍കാന്‍ അവര്‍ക്ക്‌ ശേഷിയില്ലായിരുന്നു. എന്നാല്‍ സ്വന്തം വീട്ടിലെത്തി സഹോദരിയെ കണ്ടപ്പോള്‍ ഏയ്‌ഞ്ചലയുടെ മുഖത്ത്‌ ഒരു ചിരി വിടരുന്നത്‌ ഞാന്‍ കണ്ടു
വണ്ടി വിളിക്കാന്‍ പണമില്ല, കുടുംബം ആശുപത്രി വരാന്തയില്‍ കഴിഞ്ഞത്‌ ദിവസങ്ങളോളം, ഒടുവില്‍ 540 കിമീ വണ്ടിയോടിച്ച്‌ ഡോക്ടര്‍

കൊല്‍ക്കത്ത: ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തതിന്‌ ശേഷം വീട്ടിലേക്ക്‌ പോകാന്‍ വണ്ടി വിളിക്കാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന്‌ കുടുംബം ആശുപത്രി വരാന്തയില്‍ കഴിച്ചുകൂട്ടിയത്‌ രണ്ട്‌ ദിവസം. ഒടുവില്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ രക്ഷയ്‌ക്കെത്തി.

270 കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക്‌ ഡോക്ടര്‍ ഇവരെ എത്തിച്ചു. കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ ചികിത്സക്കെത്തിയ കുടുംബത്തിനാണ്‌ ഡോക്ടര്‍ താങ്ങായി എത്തിയത്‌. എട്ടുവയസുകാരിയായ ഏഞ്ചലയുടെ ചികിത്സക്കായാണ്‌ കുടുംബം ഇവിടേക്ക്‌ എത്തിയത്‌.

ലോക്ക്‌ഡൗണ്‍ ആയതിനാല്‍ മറ്റ്‌ വാഹനങ്ങള്‍ ലഭിക്കാതെ വന്നു. ആംബുലന്‍സില്‍ പോവാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ ചോദിച്ച തുക നല്‍കാന്‍ കുടുംബത്തിന്‌ സാധിക്കുമായിരുന്നില്ല. ബിര്‍ബുമില്‍ പാറ പൊട്ടിക്കുന്ന യൂണിറ്റിലെ ദിവസ വേതനക്കാരനാണ്‌ കുട്ടിയുടെ അച്ഛന്‍ ബാസ്‌കി.

ആശുപത്രിയിലെ അനസ്‌തേഷ്യസ്റ്റായ ഡോക്ടര്‍ ബബ്ലു സര്‍ദാറിന്റെ ശ്രദ്ധയിലേക്ക്‌ ആശുപത്രി വരാന്തയില്‍ കഴിയുന്ന കുടുംബമെത്തി. ഡോക്ടര്‍ കാണുമ്പോള്‍ കയ്യില്‍ പണം കുറവാണെന്ന്‌ പറഞ്ഞ്‌ ആംബുലന്‍സ്‌ ഡ്രൈവര്‍മാരോട്‌ യാചിക്കുകയായിരുന്നു കുട്ടിയുടെ പിതാവ്‌. കുടുംബത്തിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ ഡോക്ടര്‍ ജാര്‍ഖണ്ഡ്‌ അതിര്‍ത്തിയിലുള്ള ഗ്രാമത്തിലേക്ക്‌ ഇവരെ സ്വയം ഡ്രൈവ്‌ ചെയ്‌ത്‌ എത്തിച്ചു.

സംഭവത്തെ കുറിച്ച്‌ ഡോ്‌ക്ടര്‍ പറയുന്നത്‌ ഇങ്ങനെ. 'ഞാന്‍ ചികിത്സിച്ച കുട്ടിയല്ല ഏയ്‌ഞ്ചല. പക്ഷേ അവളുടെ കുടുംബത്തിന്റെ നിസഹായവസ്ഥ കണ്ടപ്പോള്‍ എനിക്കവരെ സഹായിക്കണം എന്ന്‌ തോന്നി. വീട്ടില്‍ അവളുടെ ഒരു അനുജത്തി ഒറ്റക്കാണ്‌. ഒരാഴ്‌ച മുന്‍പ്‌ അദ്ദേഹത്തിന്റെ രണ്ട്‌ സഹോദരന്മാര്‍ മരിച്ചതായി അവളുടെ പിതാവ്‌ എന്നോട്‌ പറഞ്ഞു. ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ 13000, 14000 രൂപയാണ്‌ ആവശ്യപ്പെട്ടത്‌. ഒടുവില്‍ ഞാന്‍ അവരെ വീട്ടിലെത്തിച്ചു.

എനിക്ക്‌ ഒരു കപ്പ്‌ ചായപോലും നല്‍കാന്‍ അവര്‍ക്ക്‌ ശേഷിയില്ലായിരുന്നു. എന്നാല്‍ സ്വന്തം വീട്ടിലെത്തി സഹോദരിയെ കണ്ടപ്പോള്‍ ഏയ്‌ഞ്ചലയുടെ മുഖത്ത്‌ ഒരു ചിരി വിടരുന്നത്‌ ഞാന്‍ കണ്ടു. അത്‌ കണ്ടപ്പോള്‍ എനിക്ക്‌ വളരെ സന്തോഷം തോന്നി, എനിക്ക്‌ അത്‌ മാത്രം മതിയായിരുന്നു. ഇവരുടെ വീട്ടിലേക്കും തിരിച്ചുമായി 540 കിമീ ആണ്‌ ഡോക്ടര്‍ ഡ്രൈവ്‌ ചെയ്‌തത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com