ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ്; കൊറോണ ബാധിതരുടെ എണ്ണം ഏഴായി; പരിശോധന കര്‍ശനമാക്കി

മുബൈയിലെ ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ്; കൊറോണ ബാധിതരുടെ എണ്ണം ഏഴായി; പരിശോധന കര്‍ശനമാക്കി


മുംബൈ: മുബൈയിലെ ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗ ബാധിതരുടെ എണ്ണം ഏഴായെന്ന് ബ്രിഹന്‍മുംബൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. 

നേരത്തെ രോഗം സ്ഥിരീകരിച്ച 30കാരിയുടെ 49 വയസ്സായ സഹോദരനും 80 വയസ്സായ പിതാവിനുമാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. 

ഡോ. ബാലിഗ നഗറിലുള്ളവര്‍ക്കാണ് കോവഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെയുള്ളവരെ മൊത്തത്തില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

രണ്ടുദിവസമായി ധാരാവിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തോതിലുള്ള വൈറസ് പരിശോധനയാണ് പ്രദേശത്ത് നടന്നുവരുന്നത്. 

ധരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ ഫഌറ്റില്‍ താമസിച്ചിരുന്ന മലയാളികളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ധാരാവിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫഌറ്റില്‍ താമസിച്ചിരുന്ന പത്തു മലയാളികളെയാണ് തിരിച്ചറിഞ്ഞതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ഇവര്‍ മുംബൈ വിട്ടതായും പൊലീസ് വ്യക്തമാക്കി. 

ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ദിവസങ്ങളോളം ധാരാവിയില്‍ താമസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com