പൂനെയില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് അഞ്ചുപേര്‍; മരണസംഖ്യ 13ആയി

കോവവിഡ് 19 ബാധിച്ച് പൂനെയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് അഞ്ചുപേര്‍. ഇതോടെ മേഖയില്‍ മരിച്ചവരുടെ എണ്ണം13ആയി
പൂനെയില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് അഞ്ചുപേര്‍; മരണസംഖ്യ 13ആയി

പൂനെ: കോവവിഡ് 19 ബാധിച്ച് പൂനെയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് അഞ്ചുപേര്‍. ഇതോടെ മേഖയില്‍ മരിച്ചവരുടെ എണ്ണം13ആയി. കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേരുടെ മൃതശരീരങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരാണ് സംസ്‌കാരം നടത്തിയതെനന്ന് പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീണര്‍ ഷെയ്ഖ് ഗയ്ഖ്‌വാദ് പറഞ്ഞു. 

അതേസമയം, മുംബൈയില്‍ രോഗം സാമൂഹ്യ വ്യാപനത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് സൂചനകള്‍. മുംബൈയില്‍ 34 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ 11 പേര്‍ക്ക് യാതൊരു വിധത്തിലുള്ള രോഗിസമ്പര്‍ക്കമോ വിദേശയാത്രയോ ചെയ്തിട്ടുള്ളവരല്ലെന്ന് അധികൃതര്‍ കണ്ടെത്തി.

മുംബൈയില്‍ ഇതുവരെ 525 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. 24 മണിക്കൂറിനിടെ 773 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 5194 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com