'ആന്റി' മരണം അഭിനയിച്ച വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്തു, ലോക്ക്ഡൗണില്‍ യുവാക്കള്‍ 200 കിലോമീറ്റര്‍ സഞ്ചരിച്ചു; കളളം പൊളിച്ച് പൊലീസ്

ലോക്ക്ഡൗണിനിടെ, നാട്ടിലെത്താന്‍ വീട്ടുകാരുമായി ചേര്‍ന്ന് നുണ പറഞ്ഞ് ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ പൊലീസ് പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ:  ലോക്ക്ഡൗണിനിടെ, നാട്ടിലെത്താന്‍ വീട്ടുകാരുമായി ചേര്‍ന്ന് നുണ പറഞ്ഞ് ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ പൊലീസ് പിടികൂടി. ബന്ധുവായ സ്ത്രീ മരിച്ചു എന്ന് പറഞ്ഞ് പൊലീസുകാരെ നിരന്തരം പറ്റിച്ച് യാത്ര തുടര്‍ന്ന യുവാക്കളുടെ കളളമാണ് അവസാനം പൊളിഞ്ഞത്. 380 കിലോമീറ്റര്‍ യാത്രയില്‍ വീട്ടിലെത്താന്‍ 160 കിലോമീറ്റര്‍ മാത്രം അവശേഷിക്കേയാണ്, ചെക്ക്‌പോസ്റ്റില്‍ ഇവരുടെ നുണ പൊലീസ് കണ്ടുപിടിച്ചത്. ബന്ധുവായ സ്ത്രീ അടക്കം വീട്ടുകാര്‍ ഒന്നടങ്കം ചേര്‍ന്ന് നടത്തിയ നാടകം പൊലീസിന്റെ സംശയത്തെ തുടര്‍ന്നാണ് തകര്‍ന്നത്.

ബാന്ദ്രയില്‍ നിന്ന് സ്വദേശമായ രത്‌നഗിരിയിലേക്കുളള 380 കിലോമീറ്റര്‍ യാത്രക്കിടെയാണ് ഇവരെ പിടികൂടിയത്. അതിനിടെ നിരവധി ചെക്ക്‌പോസ്റ്റുകളില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ കബളിപ്പിച്ചു. ബന്ധുവായ സ്ത്രീ മരിച്ചു എന്നും കാണാന്‍ വീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞുമാണ് പൊലീസുകാരെ തുടര്‍ച്ചയായി കബളിപ്പിച്ചത്.അവസാനം വീട്ടില്‍ എത്താന്‍ 160 കിലോമീറ്റര്‍ ദൂരം മാത്രം അവശേഷിക്കേയാണ് കളളം വെളിച്ചത്തായത്. ബന്ധുവായ സ്ത്രീ മരിച്ചു എന്ന കളവില്‍ സംശയം തോന്നിയ പൊലീസ് ഇന്‍സ്‌പെക്ടര്‍, യുവാക്കളുടെ സ്വദേശത്ത് അന്വേഷണം നടത്തിയതോടെയാണ് കളളം പുറത്തുവന്നത്.

ഇവരുടെ യാത്ര ലക്ഷ്യത്തില്‍ സംശയം തോന്നിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇവരോട് വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ച് വീട്ടുകാര്‍ യുവാക്കളോട് സംസാരിച്ചു. അതിനിടെ പൊലീസ് ഇന്‍സ്‌പെക്ടറെ ബോധ്യപ്പെടുത്താന്‍ ബന്ധുവായ സ്ത്രീ നിലത്ത് മരിച്ച പോലെ കിടന്നും അഭിനയിച്ചു. എന്നാല്‍ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍സ്‌പെക്ടര്‍ ഗ്രാമത്തില്‍ അന്വേഷണം നടത്തിയതോടെയാണ് കളളം വെളിച്ചത്തായത്. ബന്ധുവായ സ്ത്രീ ജീവനോടെ ഉണ്ടെന്ന് അന്വേഷണത്തിന് പോയ പൊലീസുകാരന്‍ വിളിച്ചറിയിച്ചു. ഇതോടെയാണ് ഇവര്‍ കുടുങ്ങിയത്. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയതായി പൊലീസുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com