ഈ പോരാട്ടം നമ്മള്‍ ഒരുമിച്ച് ജയിക്കും; ട്രംപിന്റെ നന്ദി പ്രകടനത്തിന് മറുപടിയുമായി മോദി

കൊറോണ വൈറസിന് എതിരായ മനുഷ്യത്വത്തിന്റെ പോരാട്ടത്തില്‍ ഇന്ത്യ സാധിക്കുന്ന എന്തു സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ പോരാട്ടം നമ്മള്‍ ഒരുമിച്ച് ജയിക്കും; ട്രംപിന്റെ നന്ദി പ്രകടനത്തിന് മറുപടിയുമായി മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസിന് എതിരായ മനുഷ്യത്വത്തിന്റെ പോരാട്ടത്തില്‍ ഇന്ത്യ സാധിക്കുന്ന എന്തു സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനുള്ള പ്രതിരോധ മരുന്ന് വിലക്ക് നീക്കം പിന്‍വലിച്ചതില്‍ നന്ദി അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

' ഇത് നമ്മള്‍ ഒരുമിച്ച് ജയിക്കും' ട്രംപിന്റെ നന്ദി പ്രകടനത്തിന് മറുപടിയായ മോദി ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല, മനുഷ്യത്വത്തെ മുഴുവനാണ് സഹായിക്കുന്നത് എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് കുറിച്ചത്.

' നിങ്ങളോട് പൂര്‍ണമായി യോജിക്കുന്നു. ഇത്തരത്തിലുള്ള സ്ഥിതിവിശേഷം സൗഹൃദങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. എന്തിനെക്കാളും ബലമുള്ളതാണ് ഇന്ത്യയും അമേരിക്കയും തമ്മിുള്ള ബന്ധം'- മോദി ട്വീറ്റ്  ചെയ്തു. 

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയയ്ക്കുള്ള മരുന്ന് ഹൈഡ്രോസി ക്ലോറോക്വിന്റെ കയറ്റുമതി നിരോധിച്ച ഇന്ത്യക്ക് എതിരെ ഭീഷണിയുമായി ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. 

'ഞായറാഴ്ച ഞാന്‍ മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ', തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞു.

ഇതിന് പിന്നാലെ ഇന്ത്യ നിരോധം പിന്‍വലിച്ചു. കോവിഡ് 19 അതിരൂക്ഷമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നടത്തുമെന്ന് വ്യക്തമാക്കി.ഇതിന് പിന്നാലെ  മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് പുകഴ്ത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com