ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കണം; ആശങ്കയോടെ ഡല്‍ഹിയിലെ നേഴ്‌സുമാര്‍

ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സുരക്ഷാ കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരാതി.
ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കണം; ആശങ്കയോടെ ഡല്‍ഹിയിലെ നേഴ്‌സുമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സുരക്ഷാ കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരാതി. എല്‍എന്‍ജിപി ആശുപത്രിയിലെത്തിച്ച പിപിഇ കിറ്റുകള്‍ ധരിക്കുമ്പോള്‍ തന്നെ കീറിപ്പോകുന്നതാണ് പരാതി. എയിംസ് ആശുപത്രിയില്‍ ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കണമെന്നും സര്‍ക്കുലര്‍.

ഇതുവരെ കോവിഡ് ബാധിതരെ പരിശോധിച്ച 22 നഴ്‌സുമാര്‍ക്ക് ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംവിധാനം ഒരുക്കുന്നതില്‍ ഭരണകൂടം പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യപ്രവര്‍ത്തകരുടെ വാക്കുകള്‍. എല്‍എന്‍ജിപി ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് നല്‍കിയ കിറ്റുകളില്‍ ഉള്‍പ്പെട്ട സാധനങ്ങളെല്ലാം ഗുണനിലവാരമില്ലാത്തതാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആക്ഷേപം. നേഴ്‌സുമാര്‍ക്ക് താമസിക്കാന്‍ ഒരുക്കിയ സ്ഥലവും യാതൊരും സൗകര്യവുമില്ലാത്തതാണ്. ഒരുമുറിയില്‍ 30 പേര്‍ താമസിക്കണമെന്നാണ് നിര്‍ദേശം.  ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധം ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ അറിയിച്ചിട്ടുണ്ട്

എയിംസ് ആശുപത്രിയിലെ നഴ്‌സുമാരോട് ഉപയോഗിച്ച മാസ്‌ക് തന്നെ വീണ്ടും ഉപയോഗിക്കാനാണ് നിര്‍ദേശം. 20 ദിവസം ഉപയോഗിക്കാന്‍ നാല് മാസ്‌കുകളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരുദിവസം ഉപയോഗിച്ച് നാലാം ദിവസം അതേ മാസ്‌ക് ഉപയോഗിക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകരെ ഭയാശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ ഒരുലക്ഷം കൊറോണ കിറ്റുകള്‍ ലഭ്യമാക്കിയതായാണ് സര്‍ക്കാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com