ഇനിയും മനസിലായില്ലേ; കൊറോണ എന്താണെന്ന് പഠിപ്പിക്കാന്‍ ഇവിടെ 'കാലൻ ഇറങ്ങി, ഒപ്പം ചിത്രഗുപ്തനും'

ഇനിയും മനസിലായില്ലേ; കൊറോണ എന്താണെന്ന് പഠിപ്പിക്കാന്‍ ഇവിടെ 'കാലനിറങ്ങി, ഒപ്പം ചിത്രഗുപ്തനും'
ഇനിയും മനസിലായില്ലേ; കൊറോണ എന്താണെന്ന് പഠിപ്പിക്കാന്‍ ഇവിടെ 'കാലൻ ഇറങ്ങി, ഒപ്പം ചിത്രഗുപ്തനും'

ഹൈദരാബാദ്: കോവിഡ് 19 രോഗ ബാധ തടയാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കലാണെന്ന് എത്ര പറഞ്ഞിട്ടും ഇപ്പോഴും മനസിലാക്കാത്ത മനുഷ്യര്‍ ധാരാളമുണ്ട്. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന അത്തരക്കാരെ പലതരം ശിക്ഷകളിലൂടെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിന്റെ രംഗങ്ങളും രാജ്യത്തുടനീളം കണ്ടു. 

ഇപ്പോഴിതാ കൊറോണ വൈറസിന്റെ ഭീകരതയെന്താണെന്ന് ജനങ്ങളെ മനസിലാക്കാന്‍ വളരെ വ്യത്യസ്തമായ ഒരു ശ്രമവുമായി പൊലീസ് ഇറങ്ങിയിരിക്കുകയാണിവിടെ. മരണത്തിന്റെ ദേവനായ യമരാജന്റേയും നീതിയുടെ ദേവനായ ചിത്രഗുപ്തന്റേയും വേഷത്തില്‍ ആളുകളെ ബോധവത്കരിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. 

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തെ കസിബുഗ്ഗ പൊലീസാണ് ബോധവത്കരണത്തിന് വ്യത്യസ്തമായ പരിപാടിയുമായി രംഗത്തെത്തിയത്. യമരാജന്റേയും ചിത്രഗുപ്തന്റേയും വേഷം ധരിച്ച് രണ്ട് കലാകാരന്‍മാര്‍ ഒരു വണ്ടിയില്‍ നഗരത്തിലൂടെ സഞ്ചരിച്ചാണ് ബോധവത്കരണം നടത്തുന്നത്. കസിബുഗ്ഗ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ റാവുവാണ് ഈ ബോധവത്കരണ പരിപാടിയുടെ സൂത്രധാരന്‍. എന്തായാലും സംഗതി ഏറ്റ മട്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com