'ഇവര്‍ മുന്‍നിര പോരാളികള്‍'; ശുചീകരണ പ്രവര്‍ത്തകര്‍ക്ക് മാല അണിയിച്ചും കയ്യടിച്ചും അഭിവാദ്യം (വീഡിയോ)

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാളികളാണ് ശുചീകരണ പ്രവര്‍ത്തകര്‍
'ഇവര്‍ മുന്‍നിര പോരാളികള്‍'; ശുചീകരണ പ്രവര്‍ത്തകര്‍ക്ക് മാല അണിയിച്ചും കയ്യടിച്ചും അഭിവാദ്യം (വീഡിയോ)

ചണ്ഡീഗഡ്: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാളികളാണ് ശുചീകരണ പ്രവര്‍ത്തകര്‍. നാട്ടില്‍ ശുചിത്വം ഉറപ്പുവരുത്താന്‍ രാപകല്‍ വ്യത്യാസമില്ലാതെ അധ്വാനിക്കുന്ന വിഭാഗമാണ് ഇവര്‍. ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഹരിയാനയിലെ അബാലയില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശുചീകരണ തൊഴിലാളികളെ മാല അണിയിച്ചും കയ്യടിച്ചും മറ്റും അഭിനന്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

നിലവില്‍ 169 പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.  മൊത്തം കോവിഡ് ബാധിതരില്‍ 29 പേര്‍ രോഗമുക്തരായപ്പോള്‍ 3 പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞദിവസം ആരോഗ്യപ്രവര്‍ത്തകരുടെ സ്തുത്യര്‍ഹമായ സേവനം മാനിച്ച് ഇവരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com