ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ്; മെയ് ഒന്നുവരെ നിയന്ത്രണം 

കോവിഡ് വ്യാപനം ചെറുക്കുക എന്ന ലക്ഷ്യത്തോടെ മെയ് ഒന്നുവരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്
ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ്; മെയ് ഒന്നുവരെ നിയന്ത്രണം 

ചണ്ഡീഗഡ്: ഒഡിഷയ്ക്ക് പിന്നാലെ പഞ്ചാബും ലോക്ക്ഡൗണ്‍ നീട്ടി. കോവിഡ് വ്യാപനം ചെറുക്കുക എന്ന ലക്ഷ്യത്തോടെ മെയ് ഒന്നുവരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.നേരത്തെ തന്നെ പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ലോക്ക്ഡൗണ്‍ നീ്ട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിസഭാ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. പഞ്ചാബില്‍ കോവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രതികരണം നടത്തിയിരുന്നു. സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് രോഗബാധ രാജ്യത്ത് പാരമ്യത്തില്‍ എത്തുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ 58 ശതമാനം ജനങ്ങളെ കോവിഡ് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ നീട്ടി കൊണ്ടുളള പ്രതികരണം പുറത്തുവന്നത്. 

ആരോഗ്യവിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഉദ്ധരിച്ചാണ് അമരീന്ദര്‍ സിങ്ങ് സെപ്റ്റംബറിലെ കണക്കുകള്‍ പറഞ്ഞത്. രാജ്യത്തെ 80 മുതല്‍ 85 ശതമാനം വരെ ജനങ്ങളെ രോഗം ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കണക്കുകൂട്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് ഭീകരമായ അവസ്ഥയായിരിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കുന്നു.

പഞ്ചാബില്‍ നിലവില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 27പേര്‍ക്ക് വിദേശ യാത്രയോ രോഗി സമ്പര്‍ക്കമോ ഇല്ലാതെയാണ് കൊറോണ ബാധിച്ചത്. ഇത് സാമൂഹിക വ്യാപനമാണെന്ന സംശയത്തെ ബലപ്പെടുത്തുന്നുവെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. പഞ്ചാബില്‍ കോവിഡ് ബാധിതരുടെ എണ്ണ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്.
 
കോവിഡ് വ്യാപനം ചെറുക്കുക ലക്ഷ്യമിട്ട് ഇന്നലെയാണ് ഒഡീഷ ലോക്ക്ഡൗണ്‍ നീട്ടിയത്. ഏപ്രില്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്തേക്ക് ഏപ്രില്‍ 30 വരെ ട്രെയിന്‍ സര്‍വീസുകളും വിമാനസര്‍വീസുകളും ആരംഭിക്കരുതെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com