കൊറോണ; വെന്റിലേറ്റർ, മാസ്ക്, പരിശോധന കിറ്റ് എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്രം

സെപ്റ്റംബർ 30 വരെയാകും നികുതി ഇളവ് നിലനിൽക്കുക
കൊറോണ; വെന്റിലേറ്റർ, മാസ്ക്, പരിശോധന കിറ്റ് എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്രം

ന്യൂഡൽഹി; രാജ്യത്ത് കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്നതിനിടെ ആ​രോ​ഗ്യമേഖലയിലെ അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ. പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയത്. വെ​ന്‍റി​ലേ​റ്റേ​ർ, സ​ർ​ജി​ക്ക​ൽ മാ​സ്കു​ക​ൾ, കോ​വി​ഡ്-19 പ​രി​ശോ​ധ​ന കി​റ്റു​ക​ൾ, വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വയ്ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. 

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, സ​ർ​ജി​ക്ക​ൽ മാ​സ്ക്, പ​രി​ശോ​ധ​ന കി​റ്റു​ക​ൾ, വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ഇ​വ​യു​ടെ ക​സ്റ്റം​സ് തീ​രു​വ​യും സെ​സും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ള​വ് ചെ​യ്തു. ഇ​ത് ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും കേ​ന്ദ്രം പ്രസ്താവനയിൽ അ​റി​യി​ച്ചു. 

സെപ്റ്റംബർ 30 വരെയാകും നികുതി ഇളവ് നിലനിൽക്കുക. ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളും ഇ​ള​വി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും. രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവുള്ളത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com