ചിത്രം: പിടിഐ
ചിത്രം: പിടിഐ

നിര്‍ണായക നീക്കവുമായി ഐഐഎല്‍; ഗ്രിഫിത്ത് സര്‍വകലാശാലയുമായി ചേര്‍ന്ന് കോവിഡ്19നെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നു

പ്രമുഖ വാക്‌സിന്‍ ഉല്‍പ്പാദക കമ്പനിയായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് കോവിഡ് 19ന് എതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ആരംഭിക്കുന്നു

ഹൈദരാബാദ്: പ്രമുഖ വാക്‌സിന്‍ ഉല്‍പ്പാദക കമ്പനിയായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് കോവിഡ് 19ന് എതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ആരംഭിക്കുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ആസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയുമായി സഹകരിച്ചാണ് ഗവേഷണം നടത്തുന്നത്. ഇതു സംബന്ധിച്ച കരാര്‍ ഇരുവരും ഒപ്പുവച്ചു.

നിര്‍ണായകമായ ഈ ഭൂഖണ്ഡാന്തര സഹകരണത്തിലൂടെ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിലെയും ഗ്രിഫിത്ത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ഏറ്റവും പുതിയ കോണ്‍ഡോണ്‍ ഡീഒപ്റ്റിമൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് 'സാര്‍സ് കോവ്2 വാക്‌സിന്‍' അല്ലെങ്കില്‍ കോവിഡ്19 വാക്‌സിന്‍ വികസിപ്പിക്കും.

ഒറ്റ ഡോസ് കുത്തിവയ്പ്പില്‍ മനുഷ്യരില്‍ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാവുന്ന വാക്‌സിന്‍ വികസിപ്പിക്കാനാവുമെന്ന് സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി നല്‍കുന്ന മറ്റ് വാകസിനുകളെ പോലെ തന്നെ സുരക്ഷിതമാണെന്നും ദീര്‍ഘകാലത്തേക്ക് സംരക്ഷണം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

ഗവേഷണം പൂര്‍ത്തിയായാല്‍ വാക്‌സിന്‍ സ്‌ട്രെയിന്‍ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിന് (ഐഐഎല്‍) കൈമാറുകയും രാജ്യത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ചട്ടങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പാദനവും ആരംഭിക്കും. ഘട്ടം ഘട്ടമായി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com