രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം; ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനം കര്‍ക്കശമാക്കണം; കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയൈന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍
രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം; ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനം കര്‍ക്കശമാക്കണം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയൈന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഹര്‍ഷവര്‍ധന്‍. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഐസിഎംആര്‍ ലാബുകളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ലോക്ക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്പാണെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും സമയം വേണം. സംസ്ഥാനങ്ങള്‍  ലോക്ക്ഡൗണ്‍ നൂറ് ശതമാനം ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യസുരക്ഷാ ഉപകരണങ്ങളും എന്‍95 മാസ്‌കും ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  വേണ്ടിയാണ്. ഇത്തരം മാസ്‌കുകള്‍ സാധാരണക്കാര്‍ ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com