ബിഹാറില്‍ ലോക്ക്ഡൗണ്‍ ലംഘനം, നൂറ് കണക്കിന് ആളുകള്‍ ചന്തയില്‍ തടിച്ചുകൂടി ( വീഡിയോ)

ബിഹാറിലെ പട്‌നയില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്
ബിഹാറില്‍ ലോക്ക്ഡൗണ്‍ ലംഘനം, നൂറ് കണക്കിന് ആളുകള്‍ ചന്തയില്‍ തടിച്ചുകൂടി ( വീഡിയോ)

പട്‌ന: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഊര്‍ജ്ജിതമായി തുടരുകയാണ്. രോഗം പകരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നതാണ് അധികൃതരുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥന. ഇത് കാറ്റില്‍ പറത്തി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബിഹാറിലെ പട്‌നയില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പട്‌നയിലെ ദിഘ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക പച്ചക്കറി മാര്‍ക്കറ്റിലെ തിരക്കാണ് ഞെട്ടിക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് പച്ചക്കറി വാങ്ങാന്‍ തടിച്ചുകൂടിയത്. ലോക്ക്ഡൗണ്‍ ആണെന്ന കാര്യം മറന്ന് സാധാരണമട്ടില്‍ ആളുകള്‍ കൂട്ടം കൂടി ചന്തയില്‍ എത്തിയ പ്രതീതിയാണ് ദൃശ്യങ്ങള്‍ പകരുന്നത്.

നിലവില്‍ ബിഹാറില്‍ 60 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉളളത്. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com