ഐഡന്റിറ്റി കാര്‍ഡ് എവിടെ ?; 'അതിരു വിട്ട' ജാഗ്രത ; അതിര്‍ത്തി കടന്നെത്തി ആഭ്യന്തരമന്ത്രിയെയും 'ക്വസ്റ്റ്യൻ' ചെയ്ത് പൊലീസുകാരന്‍

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലെ അട്ടിബെലെ ചെക്ക്‌പോസ്റ്റിന് സമീപത്താണ് സംഭവം നടന്നത്
ഐഡന്റിറ്റി കാര്‍ഡ് എവിടെ ?; 'അതിരു വിട്ട' ജാഗ്രത ; അതിര്‍ത്തി കടന്നെത്തി ആഭ്യന്തരമന്ത്രിയെയും 'ക്വസ്റ്റ്യൻ' ചെയ്ത് പൊലീസുകാരന്‍

ബെംഗലൂരു: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന് കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഉത്സാഹത്തിനിടെ അതിര്‍ത്തി പോലും മറന്നുപോയി. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനാണ് അതിര്‍ത്തി മറികടന്ന് കര്‍ണാടകയില്‍ കയറി, അതിര്‍ത്തിയിലെത്തിയ ആഭ്യന്തരമന്ത്രിയെ ചോദ്യം ചെയ്തത്.

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലെ അട്ടിബെലെ ചെക്ക്‌പോസ്റ്റിന് സമീപത്താണ് സംഭവം നടന്നത്. കര്‍ണാടകയില്‍ വിവിധ ചെക്ക് പോസ്റ്റുകളില്‍ ലോക്ക് ഡൗണ്‍ ലംഘനമുണ്ടോയെന്ന് പരിശോധന നടത്തി വരികയായിരുന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ഇതിന്റെ ഭാഗമായാണ് ബൊമ്മൈ അട്ടിബെലെ ചെക്ക്‌പോസ്റ്റിലുമെത്തിയത്.

എന്നാല്‍ അതിര്‍ത്തി കടന്നെത്തിയ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ കാര്‍ തടഞ്ഞ് ചോദ്യം ചെയ്തു. ഐഡന്റിറ്റി കാര്‍ഡും യാത്രാ ഉദ്ദേശവുമടക്കമുളള കാര്യങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചത്. ഉടന്‍ തന്നെ മന്ത്രി ബംഗളൂരു റൂറല്‍ എസ്പിയെ ബന്ധപ്പെട്ടു. അതിര്‍ത്തി കടന്നുള്ള പരിശോധനയെക്കുറിച്ച് അന്വേഷിച്ചു.

അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസിനെ വിന്യസിക്കാനും തമിഴ്‌നാട് പൊലീസിനോട് പിന്മാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു. അതിര്‍ത്തി കടന്ന് തമിഴ്‌നാട് സ്ഥാപിച്ച ബാരിക്കേഡുകളും പൊലീസ് ഇടപെട്ട് നീക്കം ചെയ്തു. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പരിശോധന നടത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com