ഭക്ഷണത്തെച്ചൊല്ലി ഉദ്യോ​ഗസ്ഥരുമായി തർക്കം; അഭയ കേന്ദ്രത്തിന് തീയിട്ട് കുടിയേറ്റ തൊഴിലാളികൾ

ഭക്ഷണത്തെച്ചൊല്ലി ഉദ്യോ​ഗസ്ഥരുമായി തർക്കം; അഭയ കേന്ദ്രത്തിന് തീയിട്ട് കുടിയേറ്റ തൊഴിലാളികൾ
ഭക്ഷണത്തെച്ചൊല്ലി ഉദ്യോ​ഗസ്ഥരുമായി തർക്കം; അഭയ കേന്ദ്രത്തിന് തീയിട്ട് കുടിയേറ്റ തൊഴിലാളികൾ

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ അവര്‍ താമസിച്ച അഭയ കേന്ദ്രത്തിന് തീയിട്ടു. ഡല്‍ഹിയിലെ കശ്മീരി ഗേറ്റിലാണ് സംഭവം. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് തീ പടര്‍ന്നത്. തുടര്‍ന്ന് അഞ്ച് ഫയര്‍ എഞ്ചിനുകളെത്തി തീ അണച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

ഭക്ഷണത്തെച്ചൊല്ലി താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞ ദിവസം ഇവിടെ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച തൊഴിലാളികളെ ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന് പൊലീസ് പറയുന്നു. 

ഇതേത്തുടര്‍ന്ന് ഇവരില്‍ നാല് പേര്‍ അടുത്തുള്ള ഗംഗാ നദിയില്‍ ചാടി. ഒരാള്‍ മുങ്ങി മരിക്കുകയും ചെയ്തു. മരിച്ച തൊഴിലാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ഇതില്‍ രോഷാകുലരായ തൊഴിലാളികള്‍ ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടിരുന്നു. അക്രമത്തിലേയ്ക്ക് കടന്ന അവര്‍ പൊലീസിന് എതിരേ കല്ലെറിയുകയും ഇതിന് ശേഷം അഭയ കേന്ദ്രത്തിന് തീയിടുകയുമായിരുന്നു. 200 മുതല്‍ 250 പേരാണ് അഭയ കേന്ദ്രത്തിന് ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com