ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുല്ലുവില, ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ

ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിരുന്നും ഒരുക്കിയിരുന്നു
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുല്ലുവില, ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ

ബെംഗളൂരു: ലോക്ക്ഡൗണിനിടെ കർശന നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച്  നടന്ന ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ. കർണാടകയിലെ തുറുവേകര എംഎൽഎ എം ജയരാമിന്റെ പിറന്നാൾ ആഘോഷം ആണ് നടന്നത്.

എംഎൽഎ കുട്ടികളടക്കമുള്ളവർക്ക് കേക്ക് മുറിച്ച് നൽകുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെയാണ് വിമർശനമുയർന്നത്. വെള്ളിയാഴ്ച ഗുബ്ലി ടൗണിലാണ് ആഘോഷങ്ങൾ നടന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിരുന്നും ഒരുക്കിയിരുന്നു.

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 200 കടന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ നിയമലംഘനം നടന്നത്.  നേരത്തെ കർണാടകയിൽ കല്യാണം അടക്കമുള്ള എല്ലാ പൊതുചടങ്ങുകളും നിരോധിച്ചതിന് ശേഷം മാർച്ച് 15ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്നെ ഒരു കല്യാണ ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com