വാഴ്ത്തപ്പെടാതെ പോകുന്ന നായകര്‍; ഇവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് രാഹുല്‍ ഗാന്ധി

കോവിഡ് കാലത്ത് സമൂഹത്തെ സുരക്ഷിതമായി സംരക്ഷിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്‌സ്, അംഗനവാടി അധ്യാപകര്‍, ആയമാര്‍, നഴ്‌സുമാര്‍, എന്നിവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് രാഹുല്‍ ഗാന്ധി.
വാഴ്ത്തപ്പെടാതെ പോകുന്ന നായകര്‍; ഇവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് സമൂഹത്തെ സുരക്ഷിതമായി സംരക്ഷിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്‌സ്, അംഗനവാടി അധ്യാപകര്‍, ആയമാര്‍, നഴ്‌സുമാര്‍, എന്നിവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് രാഹുല്‍ ഗാന്ധി. രാജ്യം ആവശ്യപ്പെടുന്ന സമയത്ത് പ്രവര്‍ത്തിക്കുക എന്നതാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്നും രാഹുല്‍ പറഞ്ഞു.

ഭയവും വ്യാജ പ്രചരണങ്ങളുമാണ് ഈ അവസരത്തില്‍ വൈറസിനെക്കാള്‍ അപകടകാരികള്‍. ഈ വേളയില്‍ കോവിഡിന്റെ അപകടത്തെ കുറിച്ചും വൈറസ് വ്യാപനത്തെ കുറിച്ചും സാമൂഹ്യ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തുന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും രാഹുല്‍ പറഞ്ഞു.

'നമ്മുടെ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണ്. വാഴ്ത്തപ്പെടാതെ പോവുന്ന നമ്മുടെ നായകരാണ്. ഓരോ സാമൂഹ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു, അവര്‍ രാജ്യത്തിന് നല്‍കുന്ന സേവനത്തിന്. ഈ മഹാമാരിയുടെ കാലത്ത് അവരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതമായിരിക്കട്ടെയന്ന് പ്രാര്‍ത്ഥിക്കുകയാണ്'രാഹുല്‍ ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com