സഹോദരിയുടെ സ്മരണയ്ക്കായി നിര്‍മിച്ചത്; കോവിഡ് ചികിത്സക്ക് ആശുപത്രി ഉപയോഗിക്കാം; വാഗ്ദാനവുമായി ടാക്‌സി ഡ്രൈവര്‍

സഹോദരിയുടെ സ്മരണയ്ക്കായി നിര്‍മിച്ചത്; കോവിഡ് ചികിത്സക്ക് ആശുപത്രി ഉപയോഗിക്കാം; വാഗ്ദാനവുമായി ടാക്‌സി ഡ്രൈവര്‍
സഹോദരിയുടെ സ്മരണയ്ക്കായി നിര്‍മിച്ചത്; കോവിഡ് ചികിത്സക്ക് ആശുപത്രി ഉപയോഗിക്കാം; വാഗ്ദാനവുമായി ടാക്‌സി ഡ്രൈവര്‍

കൊല്‍ക്കത്ത: ന്യുമോണിയ ബാധിച്ച് മരിച്ച സഹോദരിയുടെ സ്മരണയ്ക്കായി നിര്‍മിച്ച ആശുപത്രി കെട്ടിടം കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി ടാക്‌സി ഡ്രൈവര്‍. കൊല്‍ക്കത്തയിലെ ടാക്‌സി ഡ്രൈവറായ സെയ്ദുല്‍ ലഷ്‌കറാണ് ശ്രദ്ധേയമായ വാഗ്ദാനവുമായി രംഗത്തെത്തിയത്. 

2004ലാണ് സെയ്ദുലിന്റെ സഹോദരിയായ മറുഫ 17ാം വയസിലാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. സഹോദരിയുടെ സ്മരണയ്ക്കായി കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബരുപുരിലെ പുന്‌റിയിലാണ് മറുഫ മെമ്മോറിയല്‍ ആശുപത്രി നിര്‍മിച്ചത്. 55 കിടക്കകളുള്‍പ്പെടെ മികച്ച സൗകര്യങ്ങളുള്ളതാണ് ആശുപത്രി കെട്ടിടം. കോവിഡ് സംശയിക്കുന്നവരുടെ ക്വാറന്റൈന്‍ ചെയ്യാന്‍ വിട്ടുനല്‍കാമെന്നാണ് സെയ്ദുല്‍ പറയുന്നത്. 

തന്റെ വാഹനങ്ങളും സ്വത്തുക്കളും വിറ്റാണ് സെയ്ദുല്‍ ആശുപത്രി നിര്‍മിച്ചത്. ഇപ്പോള്‍ ദിനംപ്രതി മൂന്നോറോളം പേരെ ചികിത്സിക്കുന്ന പ്രദേശത്തെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമാണ് ഈ ആശുപത്രി.  

ആശുപത്രി കെട്ടിടം ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റാന്‍ സന്നദ്ധത അറിയിച്ച് ലസ്‌കര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയതായി സെയ്ദുല്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,000 രൂപ സംഭാവന നല്‍കിയതായും സെയ്ദുല്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com