ഡോക്ടര്‍ക്ക് കോവിഡ്; ബംഗളൂരുവില്‍ ആശുപത്രി അടച്ചു, 50 ജീവനക്കാര്‍ നിരീക്ഷണത്തില്‍

 കര്‍ണാടകയില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു
ഡോക്ടര്‍ക്ക് കോവിഡ്; ബംഗളൂരുവില്‍ ആശുപത്രി അടച്ചു, 50 ജീവനക്കാര്‍ നിരീക്ഷണത്തില്‍

ബംഗളൂരു:  കര്‍ണാടകയില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ 32 കാരനായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇയാള്‍ ചികിത്സിച്ച ഒരാളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍ ജോലി ചെയ്തിരുന്ന ബംഗളൂരു ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രി അടച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

ഇദ്ദേഹത്തൊടൊപ്പം ജോലി ചെയ്തിരുന്ന മറ്റു മൂന്ന് ഡോക്ടര്‍മാരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവിടെ ജോലി ചെയ്തിരുന്ന അന്‍പത് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടാമത്തെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ കലബുര്‍ഗിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു.

നേരത്തെ ദില്ലിയില്‍  രണ്ട് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ നിലവില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 42 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ്്  സ്ഥിരീകരിച്ചതെന്ന് ഡല്‍ഹി സര്‍ക്കാര്‍ സ്ഥിരീകരിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com