വീടിന് സമീപത്തെ റോഡും പരിസരവും വൃത്തിയാക്കി മന്ത്രിയും ഭാര്യയും; ചിത്രങ്ങൾ വൈറൽ; കൈയടി

വീടിന് സമീപത്തെ റോഡും പരിസരവും വൃത്തിയാക്കി മന്ത്രിയും ഭാര്യയും; ചിത്രങ്ങൾ വൈറൽ; കൈയടി
വീടിന് സമീപത്തെ റോഡും പരിസരവും വൃത്തിയാക്കി മന്ത്രിയും ഭാര്യയും; ചിത്രങ്ങൾ വൈറൽ; കൈയടി

​ബംഗളൂരൂ: ലോക്ക്ഡൗണിനിടെ വീടിന് മുന്നിലെ റോഡ് വൃത്തിയാക്കാനിറങ്ങി മന്ത്രിയും ഭാര്യയും. ഇരുവരുടേയും റോഡ് വൃത്തിയാക്കൽ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. 

കര്‍ണാടക മന്ത്രി എസ് സുരേഷ് കുമാറിന്‍റെയും ഭാര്യയുടെയും ലോക്ക്ഡൗണ്‍ ചിത്രമാണ് സമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങായി മാറിയത്. തന്‍റെ വീടിനടുത്തുള്ള റോഡും പരിസരവുമാണ് മന്ത്രിയും ഭാര്യയും ചേർന്ന് വൃത്തിയാക്കുന്നത്.

കര്‍ണാടക സെക്കൻഡറി, ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ മന്ത്രിയാണ് എസ് സുരേഷ് കുമാര്‍. മന്ത്രി റോഡ് അടിച്ചു വൃത്തിയാക്കുന്ന ചിത്രം ബംഗളൂരു മഹാനഗര്‍ പാലികെ കമ്മീഷണര്‍ ബിഎച്ച് അനില്‍ കുമാറാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 

‘വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്ന സന്ദേശം സ്വയം മാതൃകയായി ജനങ്ങളിലേക്കെത്തിച്ച മന്ത്രിക്കും ഭാര്യക്കും ഹൃദയം നിറഞ്ഞ നന്ദി‘ എന്ന കുറിപ്പോടെയാണ് അനില്‍ കുമാര്‍ ചിത്രം പങ്കുവെച്ചത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ മന്ത്രിയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com